Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുകവലിക്കുന്ന ദൃശ്യം പണിയായി; ഹാര്‍ദിക്കിനോട് ആരോഗ്യം വീണ്ടെടുക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം

മുംബൈ: പരിക്കുമൂലം ഇന്ത്യന്‍ ടീമില്‍നിന്നും വിട്ടുനില്‍ക്കുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോട് ആരോഗ്യം വീണ്ടെടുക്കാന്‍ ബിസിസിഐയുടെ നിര്‍ദ്ദേശം. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സ്റ്റാഫിന്റെ മേല്‍നോട്ടത്തില്‍ കായികക്ഷമത വീണ്ടെടുക്കാനാണ് ബിസിസിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ പരിക്കേറ്റ പാണ്ഡ്യ സപ്തംബര്‍ മുതല്‍ ഇന്ത്യന്‍ ടീമില്‍നിന്നും പുറത്താണ്.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പാണ്ഡ്യ പരസ്യമായി പുകവലിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പൂര്‍ണവിശ്രമം അനുവദിച്ചിരിക്കുന്ന വേളയില്‍ പാണ്ഡ്യ ചുറ്റിയടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെയാണ് ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബിസിസിഐ ഇടപെട്ടതെന്നാണ് സൂചന.

hardik

അതേസമയം, ഡിസംബര്‍ 14ന്്്്് നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ പാണ്ഡ്യ ബറോഡയ്ക്കുവേണ്ടി കളിച്ചേക്കും. ആഭ്യന്തര മത്സരത്തില്‍ കളിച്ചു ശാരീരികക്ഷമത വീണ്ടെടുത്താല്‍ താരത്തെ ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരത നേടിയ പാണ്ഡ്യയുടെ സാന്നിധ്യം ടീമിനെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ പാണ്ഡ്യ കളിക്കാനാണ് സാധ്യതയേറെയും. ജനുവരി 12 മുതല്‍ 18 വരെ മൂന്ന് ഏകദിന മത്സരങ്ങള്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും. ഹാര്‍ദിക് പരിക്കേറ്റ് വിശ്രമിക്കുന്നതിനിടെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യയുടെ ടി20 ടീമിനായി അരങ്ങേറ്റം കുറിക്കുകയും ഓസ്‌ട്രേലിയയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരന്നു. ഓള്‍റൗണ്ടര്‍മാരായ ഇരുവരും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിക്കുന്ന കാലവും വിദൂരമല്ല.

Story first published: Friday, November 30, 2018, 12:01 [IST]
Other articles published on Nov 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+