For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഞങ്ങള്‍ തയ്യാര്‍', സന്തോഷം പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുമായി ഹാര്‍ദിക് പാണ്ഡ്യ രംഗത്ത്. താന്‍ വൈകാതെ അച്ഛനാകുമെന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ പങ്കുവെച്ചു. സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്കിനൊപ്പം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം. പുതുവര്‍ഷത്തിലാണ് ഇരുവരും തമ്മിലെ പ്രണയം പരസ്യമായത്. അന്ന് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നടാഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബന്ധം ഔദ്യോഗികമായി അറിയിച്ചതും. ഇപ്പോള്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതായാണ് വിവരം.

പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഞങ്ങള്‍ തയ്യാര്‍, സന്തോഷം പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

'ഞങ്ങള്‍ക്കിടയിലേക്ക് പുതിയൊരു അതിഥി കടന്നുവരികയാണ്. ജീവിതത്തിന്റെ പുതിയൊരു ആധ്യായം ഇവിടെ തുടങ്ങുന്നു. ഏവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും വേണം', ഞായറാഴ്ച്ച പങ്കുവെച്ച ചിത്രങ്ങള്‍ക്ക് കീഴെ ഹാര്‍ദിക് പാണ്ഡ്യ കുറിച്ചു. എന്തായാലും ഹാര്‍ദ്ധിക് പാണ്ഡ്യയ്ക്ക് ആശംസകളറിയിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഇതിനോടകം ആരാധകരും നിരവധി സഹതാരങ്ങളും പാണ്ഡ്യയുടെ ചിത്രങ്ങള്‍ക്ക് താഴെ ആശംസകളറിയിച്ചിട്ടുണ്ട്. നടാഷ സ്റ്റാന്‍കോവിക്കിന്റെ കാര്യമെടുത്താല്‍ സെര്‍ബിയക്കാരിയാണെങ്കിലും മുംബൈയിലാണ് നടി താമസിക്കുന്നത്. സത്യാഗ്രഹ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടാഷ ബിഗ് ബോസിലൂടെയാണ് പേരെടുത്തത്.

പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഞങ്ങള്‍ തയ്യാര്‍, സന്തോഷം പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാര്യമെടുത്താലോ, നിലവില്‍ ക്രിക്കറ്റില്‍ നിന്നും നീണ്ട കാലത്തെ അവധിയില്‍ തുടരുകയാണ് ഇദ്ദേഹം. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് ദക്ഷിണാഫ്രിക്കയയിരുന്നു എതിരാളികള്‍. എന്നാല്‍ തുടര്‍ന്ന് പരിക്കും ശസ്ത്രക്രിയയും കാരണം പാണ്ഡ്യയ്ക്ക്് വിശ്രമം എടുക്കേണ്ടിവന്നു. കഴിഞ്ഞ ഹോം സീസണില്‍ ബംഗ്ലാദേശ്, വിന്‍ഡീസ്, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് എതിരായ പരമ്പര ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നഷ്ടപ്പെടാനുണ്ടായ കാരണവും ഇതുതന്നെ.

നേരത്തെ, ന്യൂസിലാന്‍ഡിന് എതിരായ ഇന്ത്യാ എ ടീമിലേക്ക് ഹാണ്ഡ്യയേയും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ശാരീരിക മികവു തെളിയിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് മാര്‍ച്ചില്‍ നടന്ന ഡിവൈ പാട്ടില്‍ ട്വന്റി-20 ടൂര്‍ണമെന്റില്‍ വെടിക്കെട്ട് പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഒരിക്കല്‍ക്കൂടി താരം കയ്യടക്കി. രണ്ടു തകര്‍പ്പന്‍ സെഞ്ച്വറികളും ഒരു അഞ്ചു വിക്കറ്റ് നേട്ടവുമാണ് ടൂര്‍ണമെന്റില്‍ പാണ്ഡ്യ കുറിച്ചത്. ഇൗ പശ്ചാത്തലത്തില്‍ ഇന്ത്യാ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയേയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. പക്ഷെ കൊറോണ ഭീതി മുന്‍നിര്‍ത്തി പരമ്പര ഒന്നടങ്കം ബിസിസിഐ ഉപേക്ഷിക്കുകയാണുണ്ടായത്.

Story first published: Sunday, May 31, 2020, 20:21 [IST]
Other articles published on May 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+