'എല്ലാറ്റിനും മാപ്പാക്കണം, ഇനി ആവര്‍ത്തിക്കില്ല'; ചങ്കുതകര്‍ന്ന് രാഹുലും പാണ്ഡ്യയും
ദില്ലി: സ്വകാര്യ ടിവി പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ബിസിസിഐയോട് ക്ഷമാപണം നടത്തി. ഇരുവര്‍ക്കും നല്‍കിയ കാരണംകാണിക്കല്‍ മറുപടിയിലാണ് നിരുപാധികം മാപ്പു പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെ ഇരുവരോടും നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു.
താത്കാലിക സസ്‌പെന്‍ഷന്‍ ലഭിച്ച രണ്ടു കളിക്കാരും ഇപ്പോള്‍ ടീമിനൊപ്പമില്ല. നേരത്തെ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനും ഇരുവരും മറുപടി നല്‍കിയിരുന്നു. ഇതില്‍ മാപ്പപേക്ഷ കാണിച്ചെങ്കിലും അത് സ്വീകാര്യമല്ലെന്നും നടപടിക്ക് വിധേയരാകണമെന്നുമാണ് ചെയര്‍മാന്‍ വിനോദ് റായ് നിര്‍ദ്ദേശിച്ചത്. കളിക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇനി ആവര്‍ത്തിക്കില്ല, തെറ്റുപറ്റി
തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് ഇരുവരും ഇപ്പോള്‍ ബിസിസിഐക്ക് മറുപടി നല്‍കിയത്. ലോകകപ്പിനുള്ള ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെങ്കിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നടക്കുന്ന പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് കളിക്കാര്‍ തുറന്നുപറഞ്ഞു
വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തിയിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു

ഒരു സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍
നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പാണ്ഡ്യ ഖേദപ്രകടനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയില്‍ ആവശ്യം ഉയര്‍ന്നതോടെയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications