
ഹര്‍ദിക് പാണ്ഡ്യ പെര്‍ഫക്ട് പ്ലെയര്‍
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് വേണ്ട ബാലന്‍സ് നല്‍കാന്‍ പറ്റിയ കളിക്കാരനാണ് ഹര്‍ദിക് പാണ്ഡ്യ. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റിംഗ്. മീഡിയം പേസ് ബൗളിംഗ് ഓപ്ഷന്‍. ഫീല്‍ഡില്‍ അസാമാന്യ ചുറുചുറുക്ക്. ലോകകപ്പിലും ഏഷ്യാകപ്പിലും ടീം ഇന്ത്യയുടെ തുറുപ്പുചീട്ടാണ് പാണ്ഡ്യ

രഹാനെയുടെ നഷ്ടം
വിരാട് കോലി വിശ്രമിച്ച ശ്രീലങ്കയ്‌ക്കെതിരായ കളികളില്‍ രഹാനെയാണ് വണ്‍ ഡൗണില്‍ എത്തിയത്. കോലി ടീമിലേക്ക് വരുമ്പോള്‍ രഹാനെ ടീമിന് പുറത്താകും. ഓപ്പണിംഗ്, വണ്‍ ഡൗണ്‍ സ്ഥാനങ്ങളിലേ ട്വന്റി 20യില്‍ രഹാനെയ്ക്ക് തിളങ്ങാനാകൂ.

ഓപ്പണിംഗില്‍ ഒഴിവില്ല
രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍. ഈ ജോഡിയെ ഓപ്പണിംഗില്‍ നിന്നും പിരിക്കാന്‍ ധോണി എന്നല്ല ഒരു ക്യാപ്റ്റനും തയ്യാറാകില്ല. അര്‍ഹതയുണ്ടെങ്കില്‍ പോലും രഹാനെയ്ക്ക് ഓപ്പണിംഗില്‍ അവസരം കിട്ടാത്തതിന് കാരണം ഈ കൂട്ടുകെട്ടാണ്.

മൂന്നാം നമ്പര്‍ ചിന്തിക്കുകയേ വേണ്ട
വിരാട് കോലി ടീമിലുള്ളപ്പോള്‍ മൂന്നാം നമ്പറില്‍ മറ്റൊരു ബാറ്റ്‌സ്മാനെ ചിന്തിക്കാന്‍ പോലും പറ്റില്ല. മൂന്നാം നമ്പര്‍ വിട്ടൊരു കളിക്ക് കോലിയും ഇല്ല. രഹാനെയുടെയും ഇഷ്ട പൊസിഷനാണ് വണ്‍ ഡൗണ്‍.

മധ്യനിര ഫുള്ളാണ്
സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, എം എസ് ധോണി - ട്വന്റി 20ക്ക് പറ്റിയ പേരുകളാണ് മൂന്നും. എത്ര കൂറ്റന്‍ ഷോട്ടുകളും കളിക്കാന്‍ പ്രാപ്തിയുള്ളവര്‍. ഈ മിഡില്‍ ഓര്‍ഡറില്‍ രഹാനെയ്ക്ക് ഇടംപിടിക്കാന്‍ പറ്റില്ല എന്ന് തന്നെ പറയാം.

പിന്നെ എവിടെ കളിക്കും
പിന്നെയുള്ളത് ഓള്‍റൗണ്ടര്‍മാരാണ്. ജഡേജയും പാണ്ഡ്യയും. ഏഴാം നമ്പറില്‍ കളിക്കാനുള്ള ആക്രമണോത്സുകത രഹാനെയ്ക്ക് ഇല്ല. മാത്രമല്ല സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനുമാണ് രഹാനെ. തകര്‍പ്പന്‍ ഫീല്‍ഡറാണെങ്കിലും പന്തെറിയില്ല.

പാണ്ഡ്യ, ജഡേജ
ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ. ഏഴും എട്ടും സ്ഥാനങ്ങളില്‍ പെര്‍ഫെക്ട് കളിക്കാരാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇന്ത്യന് സാഹചര്യങ്ങളില്‍ പാണ്ഡ്യയുടെ ബാറ്റിംഗും ജഡേജയുടെ ബൗളിംഗും ടീമിന് മുതല്‍ക്കൂട്ടാകും. അവിടുന്നങ്ങോട്ട് അശ്വിനും രണ്ട് ഫാസ്റ്റ് ബൗളര്‍മാരുമാണ്.


Click it and Unblock the Notifications