Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് പാണ്ഡ്യ കപില്‍ ദേവിനേക്കാള്‍ മുകളില്‍; കാരണങ്ങള്‍ ഇവയാണ്

മുംബൈ: അടുത്തിടെ ഇന്ത്യ കണ്ടെത്തിയ മികച്ച യുവതാരം ആരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഓള്‍റൗണ്ടറെന്ന പേരില്‍ നേരത്തെയും പലരും ടീമിലുണ്ടായിരുന്നെങ്കിലും കപില്‍ ദേവിനുശേഷം ഇന്ത്യകണ്ട യഥാര്‍ഥ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യയെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്നു. എന്നാല്‍, പാണ്ഡ്യ കപിലിനും മുകളിലാണെന്നാണ് ചിലര്‍ പറയുന്നത്. അതിന് കാരണവുമുണ്ട്.

കപില്‍ ദേവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബറോഡ ഓള്‍ റൗണ്ടര്‍ ഒരുപടി മുന്നിലാണെന്നുകാണാം. കരിയറിന്റെ തുടക്കത്തില്‍ നില്‍ക്കുന്ന ഒരു താരത്തെ കപിലുമായി താരതമ്യം ചെയ്യുന്നത് കടന്നകൈയ്യാണെങ്കിലും പൊടുന്നനെയുള്ള പാണ്ഡ്യയുടെ വളര്‍ച്ച കപിലിന്റെ പാതയിലേക്കുതന്നെയാണെന്നാണ് പറയപ്പെടുന്നത്.

hardikpandya

26 ഏകദിന മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇത്രയും മത്സരങ്ങളില്‍ നിന്നും കപില്‍ നേടിയതിനേക്കാള്‍ റണ്‍സും വിക്കറ്റും പാണ്ഡ്യ സ്വന്തമാക്കിക്കഴിഞ്ഞു. കപില്‍ 472 റണ്‍സും പാണ്ഡ്യ 530 റണ്‍സുമാണ് നേടിയത്. കപില്‍ 28 വിക്കറ്റ് നേടിയപ്പോള്‍ പാണ്ഡ്യ 29 വിക്കറ്റുമായി മുന്നിലെത്തി. പത്ത് ക്യാച്ചുകളെടുത്ത പാണ്ഡ്യ ഈ വിഭാഗത്തിലും കപിലിനേക്കാള്‍ മൂന്നെണ്ണത്തിന് മുന്നിലാണ്.

ഇരുപത്തിനാലുകാരനായ പാണ്ഡ്യയുടെ ശരീരഭാഷ മികച്ച അത്‌ലറ്റിന്റേതാണ്. ഫീല്‍ഡില്‍ ഒട്ടും അലസതകാട്ടാത്ത ഈ താരത്തെ കോലിയുടെ പ്രിയപ്പെട്ടവനാക്കുന്നതില്‍ അത്ഭുതമില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ മാച്ച് വിന്നറായി ഉയരാനും പാണ്ഡ്യയ്ക്ക് കഴിഞ്ഞു. പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസ് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയായി.

Story first published: Tuesday, October 3, 2017, 9:18 [IST]
Other articles published on Oct 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+