For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഓസീസിനെതിരെ ആദ്യ കളിയില്‍ അടിവാങ്ങിയപ്പോള്‍ അനിയന്‍ ചിരിച്ചു'; ഹാര്‍ദിക്കിനെക്കുറിച്ച് ക്രുനാല്‍

ഹാര്‍ദിക്കിനെക്കുറിച്ച് ക്രുനാല്‍ | Oneindia Malayalam

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് ഇന്ത്യന്‍ ദേശീയ ടീമിന് നല്‍കിയ രണ്ട് താരങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും. ഒന്നുമില്ലായ്മയില്‍നിന്നും ഉയര്‍ന്ന് ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടി കളിക്കാന്‍ ഇരുവരെയും പ്രാപ്തരാക്കിയത് മുംബൈ ഇന്ത്യന്‍സിലെ പ്രകടനമാണ്. ഐപിഎല്ലിലെ പ്രകടനമികവ് ദേശീയ ടീമിനുവേണ്ടി കാഴ്ചവെക്കാനും ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

അനിയന്‍ ഹാര്‍ദിക് ടീമിലെത്തി ഏറെ വൈകിയാണ് ക്രുനാല്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 55 റണ്‍സ് വഴങ്ങി നാണക്കേടിലായെങ്കിലും തുടര്‍ന്നുള്ള രണ്ടു കളികളിലും മികച്ച പ്രകടനം നടത്താന്‍ ക്രുനാലിന് കഴിഞ്ഞു. മൂന്നാം മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി ടീമിന്റെ ജയത്തിനും പരമ്പര സമനിലയിലാക്കാനും ക്രുനാല്‍ നിര്‍ണാകയമാവുകയും ചെയ്തു.

krunal

ആദ്യ മത്സരത്തില്‍ 55 റണ്‍സ് വഴങ്ങിയപ്പോള്‍ അനിയന്‍ ഹാര്‍ദിക് തന്നെ പരിഹസിച്ച് ചിരിച്ചിരുന്നു എന്നാണ് ഇപ്പോള്‍ ക്രുനാലിന്റെ വെളിപ്പെടുത്തല്‍. പരിക്കുമൂലം ടീമിലില്ലാതിരുന്ന ഹാര്‍ദിക് നാട്ടില്‍നിന്നാണ് ചേട്ടനെ കളിയാക്കിയത്. ഹാര്‍ദിക് മോശമായാല്‍ താനും തമാശപറയാറുണ്ടെന്നും അതാണ് തിരിച്ചു തന്നതെന്നുമാണ് ക്രുനാല്‍ പറയുന്നത്.

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയാണ് ക്രുനാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്. ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവര്‍ക്കുശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ സഹോദരങ്ങള്‍ കൂടിയാണ് ഇവര്‍. ആദ്യ പരമ്പരയിലെ മികവ് ഓസ്‌ട്രേലിയയിലും പ്രകടിപ്പിക്കാന്‍ കഴിഞ്ഞതോടെ ക്രുനാലിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരത നേടാന്‍ കഴിഞ്ഞേക്കും. ഹാര്‍ദിക് പരിക്കുമൂലം വിട്ടുനില്‍ക്കുന്നതിനാല്‍ ഇരുവരും ഒരുമിച്ച് ഇന്ത്യയ്ക്കായി ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

Story first published: Tuesday, November 27, 2018, 12:08 [IST]
Other articles published on Nov 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+