വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: കോലിയോ, ബുംറയോ അല്ല... ഇന്ത്യ ജയിക്കാന്‍ അവന്‍ കൂടി വേണം, ശരിക്കും തുറുപ്പുചീട്ട്

കളിച്ച രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ജയം നേടിയിരുന്നു

By Manu

മുംബൈ: ലോകകപ്പില്‍ മികച്ച തുടക്കം ലഭിച്ചതിന്റെ ആവേശത്തിലാണ് ലോക രണ്ടാം റാങ്കുകാരും ഇത്തവണത്തെ കിരീട ഫേവവറിറ്റുകളിലൊന്നുമായ ടീം ഇന്ത്യ. കളിച്ച രണ്ടു മല്‍സരങ്ങളിലും മികച്ച വിജയമാണ് ഇന്ത്യ കൊയ്തത്. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ട വിരാട് കോലിയും സംഘവും രണ്ടാമത്തെ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെയും കെട്ടുകെട്ടിച്ചിരുന്നു. മോശം ഫോമിലായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറിയോടെ ഓസീസിനെതിരേ ഫോമിലേക്കു തിരിച്ചെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ലോകകപ്പ്: എബിഡിയെ എന്തിന് തഴഞ്ഞു? കാരണം ഒന്നു മാത്രം.... ആദ്യമായി പ്രതികരിച്ച് ഡുപ്ലെസി ലോകകപ്പ്: എബിഡിയെ എന്തിന് തഴഞ്ഞു? കാരണം ഒന്നു മാത്രം.... ആദ്യമായി പ്രതികരിച്ച് ഡുപ്ലെസി

നായകന്‍ കോലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി എന്നിവരെല്ലാം ബാറ്റിങില്‍ മികച്ച പ്രകടനമാണ് ഓസീസിനെതിരേ കാഴ്ചവച്ചത്. ബൗളിങില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലെല്ലാം തുറുപ്പുചീട്ടാവാന്‍ സാധ്യതയുള്ള താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ നായകന്‍ കെ ശ്രീകാന്ത്.

പാണ്ഡ്യയാണ് ആ താരം

പാണ്ഡ്യയാണ് ആ താരം

യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയുടെ തുറുപ്പുചീട്ടെന്നു ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഓസീസിനെതിരേ നാലാമനായി ക്രീസിലെത്തിയ പാണ്ഡ്യ 27 പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഓസീസിനെതിരായ കളിയില്‍ വഴിത്തിരിവായത് പാണ്ഡ്യയുടെ ഇന്നിങ്‌സായിരുന്നുവെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആയുധം പാണ്ഡ്യയായിരുന്നു. ഓസീസിന് ഇല്ലാതിരുന്നതും അതു തന്നെയായിരുന്നു. ഇംഗ്ലണ്ട് ടീമില്‍ പാണ്ഡ്യയെപ്പോലുള്ള ഒന്നിലേറെ കളിക്കാരുണ്ടെന്നും മുന്‍ നായകന്‍ വിശദമാക്കി.

വിക്കറ്റ് വേണമെന്നില്ല

വിക്കറ്റ് വേണമെന്നില്ല

ഓസീസിനെതിരേ പാണ്ഡ്യ വിക്കറ്റൊന്നും നേടിയിട്ടില്ലായിരിക്കാം. പക്ഷെ അതു വിഷയമല്ല. ടൂര്‍ണമെന്റ് കഴിയുമ്പോഴേക്കും നിരവധി വിക്കറ്റുകള്‍ പാണ്ഡ്യ നേടുമെന്നുറപ്പാണ്. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ താരം നല്‍കിയ സംഭാവന വളരെ വലുതാണ്. ഇന്ത്യയെ 350 കടത്താന്‍ സഹായിച്ചതും പാണ്ഡ്യയുടെ പ്രകടനമാണ്.
ലോകേഷ് രാഹുലിനു പകരം നാലാം നമ്പര്‍ പൊസിഷനിലേക്കു പ്രൊമോഷന്‍ നല്‍കിയത് പാണ്ഡ്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇതാണ് താരത്തെ അത്തരമൊരു പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്നും ശ്രീകാന്ത് വിശദമാക്കി.

ഇന്ത്യയുടെത് ഗംഭീര തുടക്കം

ഇന്ത്യയുടെത് ഗംഭീര തുടക്കം

ലോകകപ്പില്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നതെന്നു ശ്രീകാന്ത് വിശദമാക്കി. ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം വളരെ മികച്ചത് തന്നെയാണ്.
ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് നേടുന്നുണ്ട്. ബൗളര്‍മാര്‍ക്കു വിക്കറ്റും ലഭിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരേ രണ്ടു റണ്ണൗട്ടുകളും ഇന്ത്യ നടത്തി. ഇന്ത്യന്‍ ക്യാംപില്‍ കാര്യങ്ങളെല്ലാം ശരിയായി വരുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും ശ്രീകാന്ത് പറയുന്നു.

Story first published: Tuesday, June 11, 2019, 13:10 [IST]
Other articles published on Jun 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X