മുംബൈ: യൂസഫ് പത്താന് - ഇര്ഫാന് പത്താന്, ബ്രണ്ടന്‍ മക്കുല്ലം - നഥാന്‍ മക്കുല്ലം ഇവരൊക്കെ ഐ പി എല്ലില്‍ കളിച്ചിട്ടുള്ള ക്രിക്കറ്റര്‍മാരാണ്. യൂസഫ് കുറേക്കാലമായി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുന്നു. പക്ഷേ യൂസഫിന് മുമ്പേ കളി തുടങ്ങിയ ഇര്ഫാന് പക്ഷേ ഇപ്പോഴും ഐ പി എല്ലില്‍ സ്ഥിരമായി ഒരു ടീമോ സീറ്റോ ഇല്ല. നഥാന്‍ മക്കുല്ലത്തിന്റെ കാര്യവും അങ്ങനെ തന്നെ, ബ്രണ്ടന്‍ മക്കുല്ലമാണ് കൂട്ടത്തില്‍ താരം.
ഫിഞ്ചിന്റെ പ്രതികാരം... അവസാന ഓവറിലെ അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റു!
ബറോഡയില്‍ നിന്നുളള ക്രുനാല്‍ പാണ്ഡ്യയും അനിയന് ഹര്‍ദീക് പാണ്ഡ്യയും ശനിയാഴ്ച ഐ പി എല്ലില്‍ സൃഷ്ടിച്ചത് പുതിയൊരു റെക്കോര്‍ഡാണ്. ഐ പി എല്ലില്‍ ഒരേ ടീമിന് വേണ്ടി സഹോദരങ്ങള്‍ കളിക്കുന്നത് ഇതാദ്യം. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ക്രുനാലും ഹര്‍ദീകും ഒരുമിച്ച് കളിച്ചത്. ക്രുനാല്‍ പാണ്ഡ്യയുടെ ഐ പി എല്‍ അരങ്ങേറ്റമായിരുന്നു ഇത്. ഹര്‍ദീക് പാണ്ഡ്യയാകട്ടെ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് വരെ കളിച്ച താരമായിക്കഴിഞ്ഞു.
2 കോടി രൂപയ്ക്കാണ് ഇത്തവണ ലേലത്തില്‍ ക്രുനാലിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. അരങ്ങേറ്റം ക്രുനാല്‍ മോശമാക്കിയില്ല. 11 പന്തില്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്രുനാല്‍ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റും വീഴ്ത്തി. എന്നാല്‍ സഹോദരന് ഹര്‍ദീക് പാണ്ഡ്യ വന്‍ പരാജയമായി വണ്‍ ഡൗണായി ക്രീസിലെത്തിയ ഹര്‍ദീക് 2 റണ്‍സിന് പുറത്തായി. രണ്ടോവറില്‍ 16 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ബ്രണ്ടന്‍ മക്കുല്ലത്തെ ക്യാച്ചെടുത്ത് പുറത്താക്കിയത് മാത്രമുണ്ട് ഓര്‍ക്കാന്‍. കളി അവസാന പന്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തു.