സ്മിത്തിനേയും വാര്‍ണറേയും ലോകകപ്പ് ടീമിലെടുക്കുക ബുദ്ധിമുട്ടാണെന്ന് ഓസീസ് ക്യാപ്റ്റന്‍

ദുബായ്: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കടന്നുപോയത് ഏറ്റവും മോശം സാഹചര്യങ്ങളിലൂടെ ആയിരുന്നു. തുടര്‍തോല്‍വികളില്‍ വലഞ്ഞ അവര്‍ മാനസികമായും പരാജയപ്പെട്ടു. ഏറ്റവും മികച്ച കളിക്കാരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമാണ് അവര്‍ക്ക് നഷ്ടമായത്. ആ നഷ്ടം നികത്താന്‍ കഴിഞ്ഞ ഒരു വര്‍ഷവും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോഴും അവരുടെ വാദം സ്മിത്തും വാര്‍ണറും ഇല്ലാത്തതുകൊണ്ടാണെന്നായിരുന്നു. ലോകകപ്പ് അടുക്കമ്പോഴേക്കും ഇരുവരും ടീമിലെത്തുമെന്നതിനാല്‍ ലോകകപ്പില്‍ സാധ്യതയുണ്ടെന്നും ഓസ്‌ട്രേലിയ കണക്കുകൂട്ടി. എന്നാല്‍, രണ്ട് താരങ്ങളും തിരിച്ചെത്തുന്നതിന് മുന്‍പ് അത്യുജ്വല ഫോമില്‍ ഓസ്‌ട്രേലിയ മടങ്ങിയെത്തിയിരിക്കുകയാണ്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരെ പരമ്പര
ഇന്ത്യയ്‌ക്കെതിരെ തുടരെ മൂന്ന് ഏകദിന മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയ പാക്കിസ്ഥാനെതിരെയും തുടര്‍ജയം ആവര്‍ത്തിച്ച് പരമ്പര സ്വന്തമാക്കിയതോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചുകഴിഞ്ഞു. ജയം ശീലമാക്കിക്കഴിഞ്ഞ ഒരു ടീമില്‍ ഇനി സ്മിത്തിനെയും വാര്‍ണറേയും എങ്ങിനെ ഉള്‍പ്പെടുത്തുമെന്ന ആശങ്കയാണ് ഓസീസിന്.

സ്മിത്തും വാര്‍ണറും എത്തുക ബുദ്ധിമുട്ടാകും
ഇരുവരെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആരാഞ്ഞപ്പോള്‍ അതിനി പ്രയാസകരമാണെന്നൊയിരുന്നു ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ പ്രതികരണം. ടീമിലെ എല്ലാ കളിക്കാരും മികച്ച ഫോമിലാണ് കളിക്കുന്നത്. ഇനി സ്മിത്തിനെയും വാര്‍ണറെയും ടീമിലെടുക്കുക കടുത്ത തീരുമാനമായിരിക്കും. ചില നല്ല താരങ്ങളെ പുറത്തിരുത്താതെ അവരെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും താരം ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയന്‍ സെലക്ഷന്‍
ഫിഞ്ചും ഉസ്മാന്‍ ഖവാജയുമാണ് ഓപ്പണറായി കളിക്കുന്നത്. ഇരുവരും മികച്ച ഫോമില്‍. വാര്‍ണറെ ഉള്‍പ്പെടുത്തുക ദുഷ്‌കരം തന്നെ. ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ ഇവരില്‍ ആരെയെങ്കിലും പുറത്താക്കാതെ സ്മിത്തിനെയും ഉള്‍പ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീം സെലക്ഷന്‍ കീറാമുട്ടിയായിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications