Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് യുവരാജും ഹര്‍ഭജനും

രാജ്‌കോട്ട്: ടെസ്റ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗും. പഞ്ചാബിന് വേണ്ടി രഞ്ജി ക്രിക്കറ്റ് കളിക്കുകയാണ് ഇരുവരും. ഹര്‍ഭജനാണ് യുവരാജിന്റെ ടീം ക്യാപ്റ്റന്‍. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ് ഭാജിയും യുവിയും.

ഞാന്‍ ഇതേക്കുറിച്ച് ഒന്നും പറയില്ല. കാരണം എനിക്കൊന്നും പറയാനില്ല -ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് ചോദിച്ച പത്രക്കാരോട് ഹര്‍ഭജന്‍ പറഞ്ഞു. സൗരാഷ്ട്രയ്‌ക്കെതിരെ രാജ്‌കോട്ടില്‍ ബി ഗ്രൂപ്പില്‍ രഞ്ജി കളിക്കാനെത്തിയതായിരുന്നു ഭാജി. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ നിന്നും സെലക്ടര്‍മാര്‍ ഹര്‍ഭജന്‍ സിംഗിനെ ഒഴിവാക്കിയിരുന്നു.

yuvraj-india

ഹര്‍ഭജനൊപ്പം രഞ്ജി ട്രോഫി കളിക്കുന്ന യുവരാജ് സിംഗും ധോണിയുടെ വിരമിക്കലിനെ പറ്റി പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. പത്രക്കാര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും മിണ്ടാതിരിക്കാനായിരുന്നു യുവരാജിന്റെ തീരുമാനം. ഹര്‍ഭജന്‍ സിംഗിനെ പോലെ തന്നെ യുവരാജും ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടിരുന്നു. ധോണിയുമായുള്ള പ്രശ്‌നങ്ങളാണ് സീനിയര്‍ കളിക്കാര്‍ തഴയപ്പെടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

സുരേഷ് റെയ്‌ന, ഉമേഷ് യാദവ് തുടങ്ങിയ സഹ കളിക്കാരും സച്ചിനെയും കുംബ്ലെയെയും പോലുള്ള മുന്‍ കളിക്കാരും ധോണി വിരമിച്ചതിനോട് വികാരഭരിതമായാണ് പ്രതികരിച്ചത്. ഓസ്‌ട്രേലിയയില്‍ പരമ്പര തോറ്റതിനെ തുടര്‍ന്നാണ് ധോണി പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

Story first published: Wednesday, December 31, 2014, 12:57 [IST]
Other articles published on Dec 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+