ഹര്‍ഭജന്‍ സിംഗിന് മുപ്പത്താറാം പിറന്നാള്‍.. ഭാജിയെക്കുറിച്ച് സച്ചിന്‍ മുതല്‍ കോലി വരെ...
ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓഫ് സ്പിന്നറായ ഹര്‍ഭജന്‍ സിംഗിന് പിറന്നാള്‍. ഞായറാഴ്ചയായിരുന്നു ഭാജി എന്ന് സഹതാരങ്ങളും ആരാധകരും സ്‌നേഹത്തോടെ വിളിക്കുന്ന ഹര്‍ഭജന്‍ സിംഗിന്റെ മുപ്പത്തിയാറാം പിറന്നാള്‍. വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാളും. 2015 നവംബറിലാണ് ഭാജി ബോളിവുഡ് നടിയും മോഡലുമായ ഗീത ബസ്രയെ വിവാഹം ചെയ്തത്.
കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ ഹര്‍ഭജന്‍ സിംഗ് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ വന്നും പോയും ഇരിക്കുകയാണ്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥിരം സാന്നിധ്യമാണ് ഭാജി. പഴയ സ്പിന്‍ പാര്‍ട്ണറും ഇപ്പോഴത്തെ കോച്ചുമായ അനില്‍ കുംബ്ലെയും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും അടക്കമുള്ള സഹതാരങ്ങള്‍ ഭാജിക്ക് പിറന്നാള്‍ ആശംസിക്കുന്നത് എങ്ങനെ എന്ന് കാണണ്ടേ....


ഹാപ്പി ബര്‍ത്ത് ഡേ ഭാജി
ഹര്‍ഭജന്‍ സിംഗിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്താണ് സച്ചിന്‍ ബര്‍ത്ത് ഡേ വിഷസ് കൊടുത്തത്. വരും വര്‍ഷം മഹത്തരമാകട്ടെ എന്നും സച്ചിന്‍ പറഞ്ഞു.

കോലിക്ക് പാജിയാണ്
ഹാപ്പി ബര്‍ത്ത് ഡേ പാജി എന്നായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആശംസ. ചീയേഴ്‌സ് എന്ന് പറഞ്ഞ് കോലി അവസാനിപ്പിക്കുന്നു

രോഹിതിന്റെ ഫേവറിറ്റ്
വണ്‍ ഓഫ് മൈ ഫേവറിറ്റ് എന്നാണ് ഭാജിയെക്കുറിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കമന്റ്. ബജ്ജു പാ എന്നാണ് രോഹിത് ഭാജിയെ വിളിക്കുന്നത്.

കോച്ചിന്റെ ആശംസ
ഹാപ്പി ബര്‍ത്ത് ഡേ ഹര്‍ഭജന്‍ സിംഗ്. ദൈവം അനുഗ്രഹിക്കട്ടെ - ഭാജിയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് പാര്‍ട്ണറായ കുംബ്ലെയുടെ വക ആശംസ ഇങ്ങനെ

അണ്ടര്‍ 16 മുതല്‍
അണ്ടര്‍ 16 ക്രിക്കറ്റ് മുതല്‍ ഒരുമിച്ചുള്ള യാത്രയാണിതെന്ന് യുവരാജ് സിംഗ് ഓര്‍ക്കുന്നു. സഹോദരങ്ങളെ പോലെ, ഒരു കുട്ടിയില്‍ നിന്നും ലെജന്‍ഡിലേക്ക്...

വണ്‍ ആന്‍ഡ് ഒണ്‍ലി സേവാഗ്
ഹാപ്പി ബര്‍ത്ത് ഡേ വണ്‍ ആന്‍ഡ് ഒണ്‍ലി ഹര്‍ഭജന്‍ സിംഗ് എന്ന സന്ദേശമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സേവാഗിന്റെ വക

ലക്ഷ്മണും
ഓരോ ദിവസവും സ്‌നേഹം കൊണ്ട് നിറയട്ടെ എന്നായിരുന്നു വി വി എസ് ലക്ഷ്മണിന്റെ വക ആശംസ

ധവാന്റെ രാബ് രഘ്‌നാ
ഹാപ്പി ബര്‍ത്ത് ഡേ പാജി. രാബ് രഘ്‌ന എന്നായിരുന്നു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ വക ആശംസ.

രഹാനെയുടെ ആശംസ
ഹാപ്പി ബര്‍ത്ത് ഡേ ബജ്ജു പാ. അനുഗ്രഹിക്കട്ടെ - ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രഹാനെ.

ഐ സി സി പോലും
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പോലും ഒഫിഷ്യല്‍ അക്കൗണ്ടിലൂടെ ഭാജിക്ക് പിറന്നാള്‍ ആശംസ അറിയിച്ചു

711 വിക്കറ്റുകള്‍
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 യിലുമായി 711 വിക്കറ്റുകളുണ്ട് ഭാജിയുടെ പേരില്‍. 103 ടെസ്റ്റും 236 ഏകദിനങ്ങളും 28 ട്വന്റി 20യും ഭാജി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications