Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയക്കാര്‍ ഹര്‍ഭജനെ സ്ലെഡ്ജ് ചെയ്യാത്തത് എന്തുകൊണ്ട്.. ഈ വീഡിയോ കണ്ടാല്‍ മനസിലാകും!

സ്ലെഡ്ജിങിന്റെ ആശാന്മാരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. കണ്ടാല്‍ പാവമെന്ന് തോന്നുന്ന ഗ്ലെന്‍ മക്ഗ്രാത്ത് മുതല്‍ ചൂടന്മാരായ ബ്രെറ്റ് ലീയും ആന്‍ഡ്രൂ സൈമണ്ട്‌സും എല്ലാം എതിര്‍താരങ്ങളെ പ്രകോപിപ്പിച്ച് വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്കന്മാരാണ്. ഒരിക്കല്‍ ക്രിസ് കെയ്ന്‍സ് ബാറ്റ് ചെയ്യവേ സ്ലിപ്പില്‍ നിന്ന ഓസീസ് ഫീല്‍ഡര്‍മാര്‍ ചുക് ചുക് എന്ന് തീവണ്ടിയുടെ ശബ്ദമുണ്ടാക്കിയാണ് ശ്രദ്ധ തെറ്റിച്ചത്. കെയ്ന്‍സിന്റെ സഹോദരി തീവണ്ടി അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഹര്‍ഭജന്‍ സിംഗിനെതിരെ അധികം സ്ലെഡ്ജ് ചെയ്യാറില്ല എന്നതാണ് സത്യം. സൈമണ്ട്‌സുമായി മങ്കി ഗേറ്റ് വിവാദം ഉണ്ടായിരുന്നെങ്കിലും തന്നോട് മറ്റ് ഓസീസ് താരങ്ങളൊക്കെ മാന്യമായേ ഇടപെടാറുളളൂ എന്നാണ് ഹര്‍ഭജന്‍ സിംഗ് പറയുന്നത്. താന്‍ തന്നെ മുന്‍കൈയ്യെടുത്താണ് ഓസ്‌ട്രേലിയക്കാരുടെ സ്ലെഡ്ജിങ് അവസാനിപ്പിച്ചത് എന്നും ഭാജി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആ സംഭവം ഇങ്ങനെ.

harbhajan-singh-

ബെംഗളൂരുവില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെ ബാറ്റ് ചെയ്യുകയായിരുന്ന ഹര്‍ഭജനെ ഡാരന്‍ ലേമാന്‍ സ്ലെഡ്ജ് ചെയ്തു. കുറേ നേരം ക്ഷമിച്ചുനിന്ന ശേഷം ഹര്‍ഭജന്‍ നേരെ ലേമാന്റെ അടുത്തേക്ക് ചെന്ന് വയറില്‍ നോക്കി ചോദിച്ചു, നിങ്ങള്‍ പ്രെഗ്നന്റാണോ എന്ന്. ഇത് കേട്ട് ലേമാന് വളരെയധികം ദേഷ്യം വന്നു. ഹര്‍ഭജനെ ചീത്തവിളിക്കുകയും ചെയ്തു. ആ സംഭവം അങ്ങനെ കഴിഞ്ഞു.

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹര്‍ഭജന്‍ ഇതിന് പ്രതികാരം ചെയ്തത്. തൊട്ടടുത്ത ദിവസം ഗ്ലെന്‍ മക്ഗ്രാത്ത് തന്നെ സഹ കളിക്കാരോട് പറഞ്ഞത്രെ, ഹര്‍ഭജന്‍ സിംഗിനെ പ്രകോപിപ്പിക്കരുത് എന്ന്. പ്രകോപിതനായാല്‍ ഹര്‍ഭജന്റെ പ്രകടനം ഇനിയും മെച്ചപ്പെടും എന്നതായിരുന്നു കാരണം. വാട്ട് ദ ഡക്ക് എന്ന പരിപാടിയില്‍ വിക്രം സേത്തുമായി സംസാരിക്കവേയാണ് ഭാജി ഇക്കാര്യം പറഞ്ഞത്.

Story first published: Friday, May 27, 2016, 8:48 [IST]
Other articles published on May 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+