ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്; തിരിച്ചടിക്കുമോ?
മുംബൈ: കളിക്കളത്തിലുള്ളപ്പോള്‍ ഓസ്‌ട്രേലിയയുമായി ഏറ്റവുമധികം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട താരമാണ് ഹര്‍ഭജന്‍. ഇന്ത്യ ഓസീസ് പരമ്പരകള്‍ ചൂടേറ്റിയതില്‍ താരത്തിനുള്ള പങ്ക് ചെറുതല്ല. ടീമിലില്ലാത്തപ്പോളും ഓസ്‌ട്രേലിയയെ പരിഹസിക്കുകയാണ് ഇപ്പോള്‍ ഈ ഓഫ് സ്പിന്നര്‍. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയാണ് ഹര്‍ഭജന്റെ പരിഹാസത്തിന് കാരണം.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരമിച്ച കളിക്കാരന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ തിരികെ വിളിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഓസ്‌ട്രേലിയ ഇപ്പോള്‍ ബാറ്റ്‌സ്മാന്‍മാരെ ഉണ്ടാക്കുന്നില്ലെന്നും താരം പറഞ്ഞു. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിര അവസാന ഓവറുകളില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഹര്‍ഭജന്‍ സിങ്ങിന്റെ പരിഹാസത്തിന് അടുത്ത മത്സരത്തില്‍ ഓസീസ് ടീം ബാറ്റുകൊണ്ടു മറുപടി പറയുമോ എന്നാണ് ആരാധകര്‍ വീക്ഷിക്കുന്നത്.

എവെ മത്സരങ്ങളില്‍ കഴിഞ്ഞ 13 എണ്ണത്തില്‍ 11ലും ഓസ്‌ട്രേലിയ തോറ്റു. പ്രതാപകാലത്തെ ടീമിന്റെ നിഴല്‍മാത്രമാണ് ഇപ്പോഴത്തെ ഓസീസ് ടീം. പ്രധാന ബൗളര്‍മാര്‍ക്ക് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. എല്ലാ ഫോര്‍മാറ്റിലും ലോക ചാമ്പ്യന്മാര്‍ ഇപ്പോള്‍ പിറകോട്ടാണ്. കളിക്കാര്‍ പരിക്കില്‍നിന്നും മോചിതരായാല്‍ ഫോമില്‍ തിരിച്ചെത്താമെന്നാണ് ഓസീസിന്റെ പ്രതീക്ഷ. ആഷസ് പരമ്പര അടുത്തുകൊണ്ടിരിക്കെ ഏതുവിധേനയും ഫോമിലെത്തണമെന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications