Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം വെറും അക്കങ്ങളല്ലേ; ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ വമ്പന്‍ കുതിപ്പുമായി ഹര്‍ഭജന്‍

വിക്കറ്റ് വേട്ടയില്‍ വമ്പന്‍ കുതിപ്പുമായി ഹര്‍ഭജന്‍

ഹൈരദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളാണ് ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ ടീമില്‍ നിന്നും വിടവാങ്ങിയിട്ട് കാലമേറെയായെങ്കിലും ഹര്‍ഭജന്റ് ബൗളിങ്ങിന്റെ മൂര്‍ച്ച ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു ഐപിഎല്‍കൂടിയാണ് കടന്നുപോകുന്നത്. മുംബൈ ഇന്ത്യന്‍സില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പ് ചെന്നൈയിലെത്തിയ ഭാജി ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേ ഓഫില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ വിക്കറ്റു വീഴ്ത്തിയ ഹര്‍ഭജന്‍ ടൂര്‍ണമെന്റില്‍ 150 വിക്കറ്റ് തന്റെ പേരിലാക്കി. ഡല്‍ഹിയുടെ ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡിനെ പുറത്താക്കിയാണ് ഹര്‍ഭജന്റെ നേട്ടം. ഐപിഎല്ലില്‍ 150 വിക്കറ്റ് മറികടക്കുന്ന നാലാമത്തെ മാത്രം താരമാണ് ഹര്‍ഭജന്‍ സിങ്.


ലസിത് മലിംഗ ഒന്നാമന്‍

ലസിത് മലിംഗ ഒന്നാമന്‍

മുംബൈയ്ക്കുവേണ്ടി കളിക്കുന്ന ശ്രീലങ്കന്‍ താരം ലസിത് മലിംഗയാണ് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്‍. 121 മത്സരങ്ങളില്‍നിന്നും മലിംഗ 169 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഡല്‍ഹിയുടെ അമിത് മിശ്ര 156 വിക്കറ്റുകള്‍ സ്വന്തമാക്കി. 150 വിക്കറ്റുകളുമായി കൊല്‍ക്കത്തയുടെ പിയൂഷ് ചൗളയാണ് മൂന്നാം സ്ഥാനത്ത്. ചൗളയും ഈ സീസണിലാണ് 150 മറികടന്നത്.

ഡല്‍ഹിക്കെതിരായ പ്രകടനം

ഡല്‍ഹിക്കെതിരായ പ്രകടനം

ഡല്‍ഹിക്കെതിരെ മികച്ച പ്രകടനമാണ് ഭാജി പുറത്തെടുത്തത്. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് വീഴ്ത്തിയത്. ചെന്നൈയുടെ ബൗളിങ്ങില്‍ അടിതെറ്റിയ ഡല്‍ഹി 147 റണ്‍സില്‍ പുറത്താവുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അനായാസ ജയം സ്വന്തമാക്കി ഫൈനലിലെത്തി.

മത്സരം യുവതാരങ്ങള്‍ക്കൊപ്പം

ഈ ഫോര്‍മാറ്റില്‍ ഇത്രയും വിക്കറ്റ് നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. യുവതാരങ്ങള്‍ക്കൊപ്പമാണ് താന്‍ ഇപ്പോള്‍ മത്സരിക്കുന്നത്. ചെന്നൈയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായത് ഇത്തവണ തനിക്ക് നേട്ടമുണ്ടാക്കിയെന്ന് ഭാജി സമ്മതിച്ചു. പവര്‍പ്ലേയില്‍ പന്തെറിയാന്‍ അവസരം ലഭിച്ചതും വിക്കറ്റുകള്‍ നേടാന്‍ ഇടയാക്കിയെന്ന് മുന്‍ ഇന്ത്യന്‍താരം പറഞ്ഞു.

Story first published: Saturday, May 11, 2019, 9:47 [IST]
Other articles published on May 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+