പാണ്ഡ്യയും രാഹുലും ഒറ്റപ്പെടുന്നു, ടീമും കോലിയും കൈവിട്ടു... ഇപ്പോള്‍ വിമര്‍ശിച്ച് ഭാജിയും

മുംബൈ: ടെലിവിഷന്‍ ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ഇന്ത്യന്‍ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും ഒറ്റപ്പെടുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുവരെയും കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിമര്‍ശിച്ചിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
ഇപ്പോള്‍ പാണ്ഡ്യക്കും രാഹുലിനുമെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കടുത്ത ഭാഷയിലാണ് അദ്ദേഹം ഇരുവരെയും വിമര്‍ശിച്ചത്.

എല്ലാവരെയും ബാധിക്കും
പാണ്ഡ്യയുടെയും രാഹുലിന്റെയും പരാമര്‍ശങ്ങള്‍ അവരെ മാത്രമല്ല ക്രിക്കറ്റിലെ മറ്റു താരങ്ങളെയും മോശമായ തരത്തിലാണ് ബാധിക്കുകയെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ സുഹൃത്തുക്കളോടു പോലും തങ്ങള്‍ പറയാറില്ല. എന്നാല്‍ ഒരു ടെലിവിഷന്‍ ഷോയിലാണ് പാണ്ഡ്യയും രാഹുലും അശ്ലീല പരാമര്‍ശനം നടത്തിയിരിക്കുന്നത്.
ഹര്‍ഭജന്‍ ഇങ്ങനെയായിരിക്കുമോ? സച്ചിന്‍ ഇങ്ങനെയായിരിക്കുമോ? കുംബ്ലെ ഇങ്ങനെയായിരിക്കുമോ എന്നെല്ലാം ആളുകളെ കൊണ്ട് തോന്നിപ്പിക്കാന്‍ ഈ സംഭവം ഇടയാക്കുമെന്നും ഭാജി വിശദമാക്കി.

സസ്‌പെന്‍ഷന്‍ അര്‍ഹിക്കുന്നു
ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരത്തിനു പോലും മങ്ങലേല്‍പ്പിക്കുന്ന തരത്തിലായിരുന്നു പാണ്ഡ്യയുടെ വാക്കുകള്‍. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിസിസിഐയുടെ തീരുമാനം തന്നെയാണ് ശരി. അവര്‍ അതര്‍ഹിക്കുന്നു. ഇത്തരത്തിലുള്ള തെറ്റുകള്‍ ചെയ്യുന്നവരെ ഇതു തന്നെയാണ് ചെയ്യേണ്ടത്.
സംഭവത്തില്‍ പാണ്ഡ്യയെയും രാഹുലിനെയും ബിസിസിഐ വിലക്കിയെന്ന് അറിഞ്ഞപ്പോള്‍ തനിക്കു അദ്ഭുതം തോന്നിയില്ലെന്നും ഹര്‍ഭജന്‍ വിശദമാക്കി.

കോലിയും വിമര്‍ശിച്ചു
ശക്തമായ ഭാഷയിലാണ് ഇന്ത്യന്‍ നായകന്‍ കോലിയും കുറ്റക്കാരായ ഇരുതാരങ്ങളെയും വിമര്‍ശിച്ചത്. രാഹുലിന്റെയും പാണ്ഡ്യയുടെയും പരാമര്‍ശങ്ങള്‍ അതിരു കടന്നു പോയെന്നും ഇതുപോലെയുള്ള കാര്യങ്ങള്‍ ഇന്ത്യ ഒരിക്കലും പ്രോല്‍സാഹിപ്പിക്കില്ലെന്നും കോലി പറഞ്ഞിരുന്നു.
സംഭവിച്ച തെറ്റിനെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യമായിക്കാണുമെന്നും ഇതിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്നും ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications