Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാത്രി ടെസ്റ്റ് ഇന്ത്യക്കെന്താ പേടിയാണോ?; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്

ദില്ലി: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പര്യടനത്തില്‍ പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള പകല്‍-രാത്രി ടെസ്റ്റിന് ഇല്ലെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലപാടിനെതിരെ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. പുതിയ ഫോര്‍മാറ്റില്‍ ഒരു കൈ പയറ്റുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ഭാജി പറയുന്നു.

'എന്ത് കൊണ്ടാണ് പകല്‍-രാത്രി ടെസ്റ്റ് കളിക്കില്ലെന്ന് അവര്‍ തീരുമാനിക്കുന്നതെന്ന് അറിയില്ല. താല്‍പര്യം തോന്നുന്ന ഒരു ഫോര്‍മാറ്റാണത്, അതിലൊന്ന് പയറ്റി നോക്കുകയാണ് വേണ്ടത്. ഞാന്‍ ഈ ഗെയിമിനെ പിന്തുണയ്ക്കുന്നു. പിങ്ക് ബോളുമായി കളിക്കുന്നതില്‍ എന്താണ് വ്യത്യാസം. പരിശ്രമിച്ചാല്‍ മാത്രമെ അതുമായി താരതമ്യപ്പെടാന്‍ സാധിക്കൂ. പുറമെ നിന്നും കാണുന്നത് പോലെ പ്രയാസം കാണില്ല', 37-കാരനായ ടര്‍ബനേറ്റര്‍ അഭിപ്രായപ്പെടുന്നു.

harbajan

ക്രിക്കറ്റ് ടീമിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് സിഒഎ മേധാവി വിനോദ് റായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഭാജി എതിര്‍പ്പുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ടെസ്റ്റ് മത്സരത്തിലെ വിജയമാണ് ഇന്ത്യക്ക് പ്രധാനമെന്ന് വിനോദ് റായി വ്യക്തമാക്കി. 'എല്ലാ മത്സരങ്ങളും നമ്മള്‍ വിജയിക്കുന്നത് തെറ്റൊന്നുമല്ല. പിച്ചില്‍ ഇറങ്ങുന്ന മത്സരം വിജയിക്കാനാണ് ഏത് ടീമും താല്‍പര്യപ്പെടുക. 30 വര്‍ഷം മുന്‍പ് ഇന്ത്യ സമനില ലക്ഷ്യമിട്ട് കളിക്കുന്നെന്നായിരുന്നു ആരോപണം, ഇന്ന് അത് ആരും പറയില്ല', വിനോദ് റായി ഓര്‍മ്മിപ്പിച്ചു.

IPL 2018 : വൻ പരാജയമായി മാറിയ ക്യാപ്റ്റന്മാർ | Oneindia Malayalam

എന്നാല്‍ പിങ്ക് ബോളില്‍ ഓസ്‌ട്രേലിയക്കാരെ തോല്‍പ്പിക്കുകയെന്ന വെല്ലുവിളി ഇന്ത്യ ഏറ്റെടുക്കണമെന്നാണ് ഹര്‍ഭജന്‍ സിങ്ങിന്റെ വാദം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിക്കാനിറങ്ങുന്നത് ഒരു വെല്ലുവിളിയാണ്, അത് പോലെ മാത്രമാണ് ഈ പിങ്ക് ബോളിലുമുള്ളത്, ഭാജി കൂട്ടിച്ചേര്‍ക്കുന്നു. നവംബര്‍ 21 മുതലാണ് ഇന്ത്യയുടെ ഓസീസ് പര്യടനം.

Story first published: Saturday, May 19, 2018, 8:33 [IST]
Other articles published on May 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+