Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാങ്കഡെയില്‍ വന്നാല്‍ കപ്പ് അടിച്ചിരിക്കും; കാരണം വെളിപ്പെടുത്തി ഹര്‍ഭജന്‍

ചെന്നൈ: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ഇന്ത്യന്‍ ടീം തിങ്ങിനിറഞ്ഞ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഐസിസി ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ ഇറങ്ങുന്നത്. ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയെ ഒരു വമ്പന്‍ സിക്‌സിന് പറത്തിയാണ് ഏപ്രില്‍ 2ന് 2011 ലോകകപ്പ് ധോണി ഇന്ത്യക്ക് സമ്മാനിക്കുന്നത്. അതേ സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനലില്‍ ഇറങ്ങിയപ്പോഴും കപ്പടിച്ചാണ് ധോണിപ്പട മടങ്ങിയത്. ഇതോടെയാണ് വാങ്കഡെ ഒരു ഭാഗ്യവേദിയാണോയെന്ന ചോദ്യവുമായി ഹര്‍ഭജന്‍ സിംഗ് ട്വിറ്ററിലെത്തിയത്.

harbhajansingh

എംഎസ് ധോണിക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ച് കൊണ്ടായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. വാങ്കഡെ സ്റ്റേഡിയത്തില്‍ ധോണിയുടെ ടീമിനൊപ്പം ചേര്‍ന്ന ഹര്‍ഭജനും ഇക്കുറി ഐപിഎല്‍ കിരീടനേട്ടത്തിന്റെ ഭാഗമാകാന്‍ ഭാഗ്യമുണ്ടായി. '2011 ലോകകപ്പില്‍ ഞങ്ങള്‍ ഒരുമിച്ച് ഗ്രൗണ്ടിലുണ്ടായി. ഐപിഎല്ലില്‍ ഒരുമിച്ച് ഇറങ്ങാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. 10 വര്‍ഷം എതിര്‍ടീമുകളില്‍ കളിച്ച ശേഷം ഇപ്പോള്‍ ഒരേ ടീമില്‍. വാങ്കഡെ ഒരു ഭാഗ്യ വേദിയാണോ?', ഹര്‍ഭജന്‍ ചോദിക്കുന്നു.

ധോണിയുടെ നേതൃത്വത്തില്‍ മൂന്നാമത്തെ ഐപിഎല്‍ കിരീടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയത്. മെയ് 27-ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് മൂക്കുകുത്തിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. വിജയത്തിന് ശേഷം ടീം ഡിന്നറിന്റെ ചിത്രങ്ങളും ടീം അംഗങ്ങള്‍ പങ്കുവെച്ചു. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് തവണ കിരീടം നേടിയ രണ്ടാമത്തെ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സാണ് ഈ റെക്കോര്‍ഡ് നേടിയ മറ്റൊരു ടീം.

Story first published: Friday, June 1, 2018, 8:42 [IST]
Other articles published on Jun 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+