യുവരാജിന്റെ മടങ്ങിവരവ് പ്രചോദനമായി; ഹര്‍ഭജന്‍ സിങ്ങും മടങ്ങിവരാന്‍ തയ്യാറെടുക്കുന്നു
ദില്ലി: ടീമില്‍ നിന്നും ഏറെനാള്‍ മാറ്റിനിര്‍ത്തപ്പെട്ടുകഴിഞ്ഞാല്‍ പിന്നീടൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് കരുതുന്നവര്‍ക്ക് യുവരാജ് സിങ്ങിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കം പ്രചോദനമാകുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ടീമിലെ കുന്തമുനയായിരുന്ന ഹര്‍ഭജന്‍ സിങ്ങാണ് യുവരാജിന്റെ മാതൃക പിന്തുടര്‍ന്ന് വീണ്ടും ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ കൊതിക്കുന്നത്.
711 അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമായുള്ള ഈ ഓഫ്‌സ്പിന്നര്‍ ജൂണില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കയറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും നയിക്കുന്ന ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തില്‍ പങ്കാളിയാകുകയെന്നത് എളുപ്പമല്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക തന്റെ സ്വപ്‌നമായിരിക്കുകയാണെന്ന് ഹര്‍ഭജന്‍ പറയുന്നു.

മൂന്നു നാലു മാസത്തിനകം തിരിച്ചുവരികയാണ് ലക്ഷ്യം. കഠിനമായ പരിശീലനം നടത്തുന്നുണ്ട്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ് ലക്ഷ്യമിടുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായാല്‍ തനിക്കത് സാധിക്കും. പഞ്ചാബിന് വേണ്ടിയും ഐപിഎല്‍ ടീമിനുവേണ്ടിയും മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ഇതിലേക്കുള്ള വഴിയെന്നും ഹര്‍ഭജന്‍ പറയുന്നു.
യുവരാജ് മികച്ച ഒരു പോരാളിയാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, രഞ്ജി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ യുവരാജ് അത് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കുവേണ്ടി ഒട്ടേറെ വിജയങ്ങള്‍ സ്വന്തമാക്കിയ യുവി മികച്ച ഫിനിഷറാണ്. ഇംഗ്ലണ്ടിനെതിരെ യുവിക്ക് തിളങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഹര്‍ഭജന്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications