വിരാട് കോലി ലോകകപ്പ് ഉയര്‍ത്തുന്ന സമയം വളരെ അടുത്താണ്- ഹര്‍ഭജന്‍ സിങ്
മുംബൈ: അടുത്ത വര്‍ഷം നിരവധി പ്രധാന പരമ്പരകളാണ് ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് 2021ല്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ്. ഈ വര്‍ഷം ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പരമ്പര റദ്ദാക്കുകയായിരുന്നു. ഇതുവരെ ഒരു ലോകകപ്പ് കിരീടം പോലും നേടാന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ബാറ്റിങ്ങ് റെക്കോഡുകള്‍ നിരവധി വെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിലും നായകനെന്ന നിലയില്‍ ഒരു ഐസിസി കിരീടം പോലും നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണ സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2021ല്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ വിരാട് കോലിയുടെ നേതൃത്വത്തില്‍ കിരീടം നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്.
'ഏതൊരു നായകനും ആ നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. 2021ലെ ടി20 ലോകകപ്പ് നേടുന്നതിനുള്ള മികച്ച അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വിരാട് കോലി ഇതിനോടകം വലിയ താരമാണ്. അതിനാല്‍ ലോകകപ്പ് നേട്ടം അദ്ദേഹത്തെ ഇനിയും വലിയവനാക്കില്ല. എന്നാല്‍ ലോകകപ്പ് നേടിയ നായകനെന്ന പേര് അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കാനാവും'-ഹര്‍ഭജന്‍ സിങ് പറഞ്ഞു.

കോലിയുടെ നായകത്വത്തിന് കീഴില്‍ ടി20 ലോകകപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് സെമിയിലും ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലുമെല്ലാം ഇന്ത്യ കളിച്ചിട്ടുണ്ടെങ്കിലും കിരീടം നേടാനായിട്ടില്ല. 2019ലെ ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കുതിച്ച ഇന്ത്യ കിരീടം നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും മികച്ച പ്രകടനം നടത്തി ഫൈനലിലെത്തിയ ഇന്ത്യ പാകിസ്താനോടാണ് കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകനായ കോലിക്ക് ഇതുവരെ ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ല. അതിനാല്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കണമെന്ന തരത്തിലുള്ള അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തില്‍ നായകസ്ഥാനം വീതിച്ച് നല്‍കുന്നത് ഉചിതമാകില്ലെന്നാണ് പ്രമുഖരെല്ലാം വിലയിരുത്തിയത്. നിലവില്‍ മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. ടി20യില്‍ കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, കോലി, രോഹിത് ശര്‍മ, സഞ്ജു സാംസണ്‍ തുടങ്ങി തിളങ്ങാന്‍ നില്‍പ്പുള്ള മികച്ച ബാറ്റ്‌സ്മാന്‍മാരും ജസ്പ്രീത് ബൂംറയെപ്പോലെയും യുസ് വേന്ദ്ര ചാഹലിനെപ്പോലെയുമുള്ള മികച്ച ബൗളര്‍മാരും ചേരുമ്പോള്‍ ടി20യിലെ ശക്തരായ നിരയായി ഇന്ത്യ മാറും. 'ഇത്രയും മികച്ചൊരു ടീം ഒപ്പമുള്ളപ്പോള്‍ ഒരു ലോകകപ്പ് ട്രോഫി പോലും ഇല്ലാതെ കോലി മടങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത്തവണ കോലി ലോകകപ്പ് ഉയര്‍ത്തുന്നതിന് തൊട്ടടുത്താണ്'-ഹര്‍ഭജന്‍ സിങ് പറഞ്ഞു നിര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications