വീണ്ടും ടീമിലെത്തിയത് പുതിയ തുടക്കമെന്ന് ഹര്‍ഭജന്‍
മുംബൈ: രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയ സന്തോഷത്തിലാണ് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഫോമില്ലായ്മയെ തുടര്‍ന്ന് 2013 മുതല്‍ ഹര്‍ഭജന്‍ ടീമിന് പുറത്തായിരുന്നു. ആഭ്യന്തര മത്സരങ്ങളിലും ഐപിഎല്ലിലും മികവു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടീമില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷം ഹര്‍ഭജന്‍ മറച്ചുവെച്ചില്ല.
ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്നതിന്റെ അതിയായ സന്തോഷമുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പുതിയ തുടക്കമാകും ഇത്. ആത്മവിശ്വാസത്തെ പുതിയ ഇന്നിങ്‌സിന് തുടക്കമിടാനാണ് തന്റെ ശ്രമം. അപൂര്‍വമായി കിട്ടിയ ഈ അവസരം ശരിക്കും വിനിയോഗിക്കുകതന്നെ ചെയ്യുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

ടീമിലേക്കുള്ള തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. കഠിനാധ്വാനമാണ് തന്നെ അതിന് പ്രാപ്തനാക്കിയത്. എനിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും മികച്ച പ്രകടനം തന്നില്‍ നിന്നും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 101 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഹര്‍ഭജന്‍ 403 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഹര്‍ഭജനെ തിരിച്ചുവിളിച്ചത്. പരിക്കേറ്റ മുഹമ്മദ് ഷമിയെ പരമ്പരയില്‍ നിന്നും ഒഴിവാക്കി. ഷമിക്കുപകരം ധവാല്‍ കുല്‍ക്കര്‍ണിയെ തെരഞ്ഞെടുത്തു. ഒരു ടെസ്റ്റും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പരമ്പര. ജീണ്‍ പത്തിന് നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ പരമ്പരയ്ക്ക് തുടക്കമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications