വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കെതിരേ പാക് തന്ത്രം ഇതാവണം, എങ്കില്‍ ജയിക്കാം... ഉപദേശിച്ചത് പാക് താരമല്ല, ഭാജി!!

ഞായറാഴ്ച മാഞ്ചസ്റ്ററിലാണ് ഇന്ത്യ- പാക് ത്രില്ലര്‍

By Manu

മുംബൈ: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സൂപ്പര്‍ സണ്‍ഡേയാണിത്. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടമാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് ഗ്ലാമര്‍ പോരിനു വേദിയാവുക. ലോകകപ്പില്‍ ഇതുവരെ ഒരു തവണ പോലും ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലാത്ത പാക് ടീം ഇത്തവണയെങ്കിലും ചരിത്രം തങ്ങള്‍ക്കു അനുകൂലമാവുമെന്ന ശുഭപ്രതീക്ഷയിലാണ്.

ഇന്ത്യ-പാക് പോരിനെക്കുറിച്ച് അക്രം പറഞ്ഞത് വൈറല്‍, ഇത്തവണ ചരിത്രം തിരുത്തും!! മഴ കനിഞ്ഞാല്‍... ഇന്ത്യ-പാക് പോരിനെക്കുറിച്ച് അക്രം പറഞ്ഞത് വൈറല്‍, ഇത്തവണ ചരിത്രം തിരുത്തും!! മഴ കനിഞ്ഞാല്‍...

അതിനിടെ പാക് ടീമിനു വിജയിക്കാനുള്ള തന്ത്രം ഉപദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇത്.

ആദ്യം ബാറ്റ് ചെയ്യണം

ആദ്യം ബാറ്റ് ചെയ്യണം

ഞായറാഴ്ചത്തെ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ ടോസ് ലഭിച്ചാല്‍ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യണമെന്ന് ഹര്‍ഭജന്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരേ ജയിക്കാന്‍ പാക് ടീം എന്താണ് ശ്രദ്ധിക്കേണ്ടതെന്ന അക്തറിന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ പാക് ടീമിനു കഴിയും. വിജയലക്ഷ്യം മുന്നിലില്ലാത്തതിനാല്‍ ക്ഷമയോടെ കളിക്കാന്‍ സാധിക്കും. 270 റണ്‍സങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെ കളിച്ചാല്‍ 300 തികയ്ക്കാനാവും. 300 റണ്‍സെടുക്കാന്‍ പാക് ടീമിനായാല്‍ ഇന്ത്യയെ 240നോ, 260നോ പുറത്താക്കുകയും ചെയ്യാം. ഇതേ തന്ത്രം തന്നെയായിരിക്കും ഇന്ത്യയും പാകിസ്താനെതിരേ പരീക്ഷിക്കുകയെന്നും ഭാജി വിശദമാക്കി.

അവരെ തിരിച്ചുവിളിക്കണം

അവരെ തിരിച്ചുവിളിക്കണം

ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിനു രസകരമായ മറുപടിയാണ് ഹര്‍ഭജന്‍ നല്‍കിയത്. മുന്‍ നായകന്‍മാരായ യൂനിസ് ഖാന്‍, ഇന്‍സിമാമുല്‍ ഹഖ്, മുന്‍ ഓപ്പണര്‍ സഈദ് അന്‍വറിനെ പാകിസ്താന്‍ തിരികെ വിളിക്കണമെന്ന് ഭാജി തമാശയായി ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ പാക് ടീമില്‍ അവരെപ്പോലെ പ്രതിഭകളായ താരങ്ങളില്ല. സമ്മര്‍ദ്ദത്തിന് കീഴടങ്ങുന്നവരാണ് ഇപ്പോഴത്തെ പാക് ടീമിലുള്ളവര്‍. ഇതാണ് ഇന്ത്യക്കെതിരേ ലോകകപ്പില്‍ ജയിക്കാന്‍ പാക് ടീമിനു കഴിയാത്തതെന്നും ഭാജി വിശദമാക്കി.

റിസ്‌കെടുത്ത് കളിക്കുന്നു

റിസ്‌കെടുത്ത് കളിക്കുന്നു

പാക് ടീമിലെ ഇപ്പോഴുള്ള താരങ്ങള്‍ ബാറ്റിങില്‍ കൂടുതല്‍ റിസ്‌കെടുത്ത് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് വേഗം പുറത്താവുന്നതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ബാബര്‍ അസം, ഇമാമുള്‍ ഹഖ് എന്നിവരെല്ലാം മികച്ച കളിക്കാരാണ്. പക്ഷെ മറ്റു താരങ്ങള്‍ മോശം ഷോട്ടുകള്‍ കളിച്ചാണ് പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. യൂനിസ്, ഇന്‍സിമാം, സഈദ് എന്നിവരൊന്നും അതു പോലെ ആയിരുന്നില്ല.
പാകിസ്താന് പ്രതിഭകളുടെ കാര്യത്തില്‍ ഇപ്പോഴും പഞ്ഞമില്ല. എന്നാല്‍ കളിക്കളത്തില്‍ സ്വയം അര്‍പ്പിച്ച് കളിക്കാന്‍ കഴിയാത്തതാണ് അവരുടെ പ്രശ്‌നം. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി അവര്‍ക്കുണ്ടാവണം. സ്വന്തം ടീമിന്റെ വിജയശില്‍പ്പി താനായിരിക്കണമെന്ന് ഓരോ താരവും മനസ്സില്‍ ഉറപ്പിച്ച് കളിച്ചാല്‍ പാക് ടീം ഉയരങ്ങള്‍ കീഴടക്കുമെന്നും ഭാജി ചൂണ്ടിക്കാട്ടി.

Story first published: Saturday, June 15, 2019, 20:42 [IST]
Other articles published on Jun 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X