വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ജേതാക്കളാക്കിയത്

1

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് എംഎസ് ധോണി കേവലമൊരു താരമല്ല. ലോക ക്രിക്കറ്റിനെ സ്വാധീനിച്ച ഇതിഹാസമാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണി നായകനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും നേടിയെടുത്തത് അത്ര പെട്ടെന്ന് തകര്‍ക്കാന്‍ കഴിയുന്ന നേട്ടങ്ങളല്ല. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ജേതാക്കളാക്കിയത്.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കന്മാരാക്കാന്‍ ധോണിക്കായി. 2011ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടം വൈകാരികമായി ടീമിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ലോകകപ്പ് നേടിക്കൊടുത്ത് യാത്രയാക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചതടക്കം വൈകാരികമായ പല കാര്യങ്ങളും ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിനൊപ്പമുണ്ട്.

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

1

2011ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ സെമി ഫൈനല്‍ ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ 29 റണ്‍സിനാണ് ജയിച്ചത്. ഇപ്പോഴിതാ പാകിസ്താനെതിരായ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായ നായകന്‍ എംഎസ് ധോണിയുടെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ന് ടീമിന്റെ ഭാഗമായിരുന്ന ഹര്‍ഭജന്‍ സിങ്.

'ഞാന്‍ ആദ്യത്തെ അഞ്ച് ഓവര്‍ എറിഞ്ഞ് 27 റണ്‍സാണ് വഴങ്ങിയത്. വെള്ളം കുടിക്കുന്ന ഇടവേളയില്‍ ധോണി എന്റെയടുത്തുവന്നു. ഭാജി എറൗണ്ട് ദി വിക്കറ്റില്‍ പന്തെറിയാന്‍ പറഞ്ഞു. ഉമ്മര്‍ അക്മല്‍-മിസ്ബാഹ് ഉല്‍ ഹഖ് കൂട്ടുകെട്ട് അപകടകരമായി മുന്നോട്ട് പോകുകയായിരുന്നു അപ്പോള്‍. പിന്നീട് വിജയത്തിനായി ദൈവത്തിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പന്തെറിഞ്ഞത്.

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

2

ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. പിന്നീടെറിഞ്ഞ ആദ്യത്തെ പന്തില്‍ത്തന്നെ ഉമ്മര്‍ അക്മലിന്റെ വിക്കറ്റ് നേടി. അത് ധോണിയുടെ ഉപദേശ പ്രകാരം എറൗണ്ട് ദി വിക്കറ്റില്‍ പന്തെറിഞ്ഞാണ്. അവന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു ആ പന്ത്. ഇതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്'- ഹര്‍ഭജന്‍ പറഞ്ഞു. 24 പന്തില്‍ 2 ഫോറും ഒരു സിക്‌സുമടക്കം 29 റണ്‍സ് നേടിയ ഉമ്രാനെ ഹര്‍ഭജന്‍ സിങ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

3

ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെയാണ് പാകിസ്താന്‍ സമ്മര്‍ദ്ദത്തിലായത്. പിന്നീടെത്തിയ അബ്ദുല്‍ റസാഖിനെയും ഷാഹിദ് അഫ്രീദിയേയും പെട്ടെന്ന് മടക്കാന്‍ ഇന്ത്യക്കായി. ഇതോടെ പാകിസ്താന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തി. ഇന്ത്യ മുന്നോട്ട് വെച്ച 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ ഒരു പന്ത് ബാക്കി നിര്‍ത്തി 231 റണ്‍സിനാണ് ഓള്‍ഔട്ടായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പാക് ബൗളര്‍മാര്‍ വിറപ്പിച്ചെങ്കിലും ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ്ങാണ്. 115 പന്തുകള്‍ നേരിട്ട് 85 റണ്‍സാണ് സച്ചിന്‍ നേടിയത്. 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഈ ഇന്നിങ്‌സ് ഇന്ത്യയുടെ നട്ടെല്ലായി മാറുകയായിരുന്നു. 38 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗും 36 റണ്‍സെടുത്ത സുരേഷ് റെയ്‌നയുമാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

4

ബൗളിങ് നിരയില്‍ ഇന്ത്യക്കായി പന്തെടുത്ത സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവരെല്ലാം രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങി യുവരാജ് സിങ് ലോകകപ്പിലെ താരമായി മാറുകയും ചെയ്തു.

Story first published: Monday, August 15, 2022, 15:24 [IST]
Other articles published on Aug 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X