For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്റെ എക്കാലത്തെയും മികച്ച ടീമില്‍ അവന്‍ എന്നും ഉള്‍പ്പെടും', പുജാരയെ പുകഴ്ത്തി ഹര്‍ഭജന്‍

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലാണ് ചേതേശ്വര്‍ പുജാര. ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ക്രീസില്‍ നില്‍ക്കാന്‍ പുജാരയ്ക്ക് സവിശേഷമായ മിടുക്കാണുള്ളത്. രാഹുല്‍ ദ്രാവിഡ് കളം ഒഴിഞ്ഞപ്പോള്‍ തല്‍സ്ഥാനത്തേക്ക് ഇന്ത്യക്ക് ലഭിച്ച ഉത്തമ പകരക്കാരനാണ് പുജാര. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ ഇത്തവണയും നിലനിര്‍ത്തിയത് പുജാരയുടെ ബാറ്റിങ് മികവിലായിരുന്നു. യുവതാരങ്ങള്‍ തല്ലിത്തകര്‍ത്തപ്പോള്‍ അവര്‍ക്ക് പൊരുതാന്‍ ആത്മവിശ്വാസം നല്‍കിയത് പുജാരയായിരുന്നു. ഇപ്പോഴിതാ പുജാരയുടെ ബാറ്റിങ് മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

'അവസാന പരമ്പരയിലും മനോഹരമായിത്തന്നെ കളിക്കാന്‍ പുജാരയ്ക്കായി. ഗാബയില്‍ അവന്റെ അര്‍ധ സെഞ്ച്വറി വളരെ നിര്‍ണ്ണായകമായിരുന്നു. ഒരു വശത്ത് അവന്‍ പിടിച്ചുനിന്ന് മറ്റുള്ളവരെ സ്‌കോര്‍ നേടാന്‍ അയച്ചു. വളരെ വളരെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണവന്‍. എന്റെ എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവനില്‍ എന്നും ഞാന്‍ അവനെ ഉള്‍പ്പെടുത്തും. കാരണം നമുക്ക് മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ അവന്റെ സാന്നിധ്യം വളരെ നിര്‍ണ്ണായകമാണ്'-ഹര്‍ഭജന്‍ സിങ് പറഞ്ഞു.

harbhajansinghandpujara

ഓസ്‌ട്രേലിയയില്‍ വളരെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് പുജാര കാഴ്ചവെച്ചത്. താരത്തിന്റെ ഈ ഓവര്‍ ഡിഫന്‍സ് ശൈലിയെ മുന്‍ ഓസീസ് താരങ്ങളടക്കം വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ പൊരുതിയ പുജാര ഇന്ത്യയുടെ വല്യേട്ടനായി ടീമിനെ നയിച്ചു. ഗാബയില്‍ തന്റെ വിക്കറ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന തിരിച്ചറിവ് പുജാരയ്ക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഓസീസ് പേസര്‍മാരുടെ പല ബൗണ്‍സറുകളും ശരീരം വെച്ച് പോലും പുജാരയ്ക്ക് തടയേണ്ടി വന്നു.

11ഓളം പന്തുകളാണ് ഗാബയില്‍ പുജാരയുടെ ശരീരത്തില്‍ കൊണ്ടത്. രണ്ടാം ടെസ്റ്റിനായുള്ള പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റിരുന്നെന്നും വേദനയോടെയാണ് അവസാന മൂന്ന് മത്സരങ്ങളും കളിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഗാബയിലേത് തന്റെ ക്രിക്കറ്റ് കരിയറിലെത്തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളില്‍ ഒന്നാണെന്നാണ് പുജാര പറഞ്ഞത്. ഓസ്‌ട്രേലിയക്കെതിരായ മികച്ച ടെസ്റ്റ് പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ 2017ല്‍ നാട്ടില്‍ നടന്ന പരമ്പരയാണോ 2018-19ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയാണോ എന്ന ആശയക്കുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 928 പന്തുകള്‍ നേരിട്ട അദ്ദേഹം 271 റണ്‍സാണ് അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും പുജാര ഇന്ത്യന്‍ നിരയിലുണ്ടാവും. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്.

Story first published: Saturday, January 30, 2021, 10:24 [IST]
Other articles published on Jan 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+