വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'നടന്നുകയറി ജയസൂര്യയെ സിക്‌സര്‍ പറത്തി'- കോലിയുമായുള്ള ആദ്യ പോരാട്ടത്തെക്കുറിച്ച് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും വെറും അഞ്ച് ദിവസം മാത്രമാണുള്ളത്. ടീമുകളെല്ലാം ടൂര്‍ണമെന്റിനായി ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ സിഎസ്‌കെ നിരയില്‍ ഹര്‍ഭജന്‍ സിങ് ഉണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്ന് വിട്ട് നിന്നത്. നിലവില്‍ നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയുന്ന മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനായ വിരാട് കോലിയുമായി ആദ്യമായി എതിരിട്ട സംഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

'ലാല്‍ചന്ദ് രജപുതില്‍ നിന്ന് വിരാട് കോലിയെന്ന പേര് ഐപിഎല്‍ ലേലത്തിന് മുന്നെ ഞാന്‍ കേട്ടിരുന്നു. ഐപിഎല്ലില്‍ സച്ചിന്‍ വിശ്രമിച്ച മത്സരത്തില്‍ ഞാനായിരുന്നു നായകന്‍. വിരാട് കോലി സനത് ജയസൂര്യയെ ക്രിസീല്‍ നിന്ന് മുന്നോട്ട് കയറി സിക്‌സര്‍ അടിച്ചു. ജയസൂര്യയെപ്പോലൊരു മികച്ച താരത്തിന്റെ ക്രിക്കറ്റ് നേട്ടങ്ങളൊന്നും അവനെ ഭയപ്പെടുത്തിയില്ല. അതാണ് അവന്‍ ഇന്ത്യയുടെ ഭാവിയാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത്- സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഐപിഎല്‍ മെമ്മറീസ് എന്ന പരിപാടിയില്‍ ഹര്‍ഭജന്‍ പറഞ്ഞു.

harbhajansingh-virat

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കുവേണ്ടിയാണ് കോലി കളിക്കുന്നത്. തുടക്കം മുതല്‍ തന്റേതായ സ്ഥാനം ബാറ്റിങ്ങില്‍ നേടിയെടുക്കാന്‍ സാധിച്ച കോലി 2013ലാണ് ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 2016ലെ ഐപിഎല്ലില്‍ ആര്‍സിബിയെ ഫൈനലിലെത്തിച്ചെങ്കിലും കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

കോലിയെക്കുറിച്ചുള്ള ഓര്‍മകള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും പങ്കുവെച്ചു. 'ഐപിഎല്ലിന്റെ തുടക്കം മുതല്‍ കോലിയെ കാണുമ്പോള്‍ വളരെ പ്രസരിപ്പുള്ള യുവതാരമായിരുന്നു. എല്ലാത്തരത്തിലും അവന്‍ ക്രിക്കറ്റ് ആസ്വദിച്ചിരുന്നു. എല്ലാ സമയത്തും ക്രിക്കറ്റില്‍ ശ്രദ്ധ കൊടുക്കാന്‍ അവന് സാധിച്ചിരുന്നു. അതിനാലാണ് അവന്‍ ഇന്ന് ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി നില്‍ക്കുന്നത്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നവാണ് കോലി'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കോലിയുടെ പേരിലാണ്. 2016 സീസണില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ ഒരു സീസണിലെ ഏറ്റവും മികച്ച പ്രകടനവും കോലി കാഴ്ചവെച്ചിരുന്നു. ഇത്തവണ കന്നിക്കിരീട പ്രതീക്ഷയിലാണ് ആര്‍സിബി. ആരോണ്‍ ഫിഞ്ച്, ഡെയ്ല്‍ സ്റ്റെയിന്‍, ക്രിസ് മോറിസ് എന്നിവര്‍ എത്തിയതോടെ ആര്‍സിബി നിര കൂടുതല്‍ കരുത്തരായിട്ടുണ്ട്.

Story first published: Monday, September 14, 2020, 17:38 [IST]
Other articles published on Sep 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X