Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാഷിങ്ടണ്‍ സുന്ദറിനെ എന്തിന് ടീമിലെടുക്കുന്നെന്ന് ഹര്‍ഭജന്‍; പകരം ഈ താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം ഹര്‍ഭജന്‍ സിങ്. സെലക്ടര്‍മാര്‍ ചില കളിക്കാരെ അനാവശ്യമായി ടീമില്‍ ഉള്‍ക്കൊള്ളിക്കുകയാണെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് ഭാജിയെ ചൊടിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നത് ശീലമാക്കിയ ചില കളിക്കാരെ സെലക്ടര്‍മാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുന്‍ സ്പിന്നര്‍ പറഞ്ഞു.

ജലജ് സക്‌സേന ആഭ്യന്തര ക്രിക്കറ്റില്‍ എത്രയോ സീസണുകളിലായി തിളങ്ങുന്ന താരമാണെന്ന് ഹര്‍ഭജന്‍ പറയുന്നു. 347 ഫസ്റ്റ്ക്ലാസ് വിക്കറ്റുകളും 6334 റണ്‍സും നേടിയിട്ടുണ്ട്. ഒരു കാരണവുമില്ലാതെ സക്‌സേനയെ തഴയുന്നു. മറ്റൊരു കളിക്കാരനാണ് അക്ഷയ് വഖാരെ. 279 വിക്കറ്റുകള്‍ നേടിയ കളിക്കാരനാണ് വഖാരെ. സ്ഥിരതയോടെ കളിക്കുന്നു. എന്നാല്‍, സെലക്ടര്‍മാര്‍ കണ്ടഭാവം നടിക്കുന്നില്ലെന്നും ഭാജി ആരോപിച്ചു.

harbhajansingh

പന്ത് ശരിയായി സ്പിന്‍ ചെയ്യാന്‍ പോലും അറിയാത്ത വാഷിങ്ടണ്‍ സുന്ദറിനേയാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ശരിയായ സ്പിന്നര്‍മാരെ എന്തുകൊണ്ടാണ് തഴയുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. വാഷിങ്ടണ്‍ സുന്ദറിന് ബാറ്റ് ചെയ്യാനും കഴിയുമെന്നാണെങ്കില്‍ അതിനേക്കാള്‍ നന്നായി ജലജ് സക്‌സേനയും ബാറ്റ് ചെയ്യും. സക്‌സേനയും, വഖാരെയും, ഷഹ്ബാസ് നദീമിനേയും പോലുള്ള സ്പിന്നര്‍ എന്തു തെറ്റാണ് ചെയ്തത്. വിക്കറ്റെടുക്കുന്നത് ഒരു കുറ്റമാണോയെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു.

ഇന്ത്യയ്ക്കുവേണ്ടി ഒട്ടേറെ ടി20 മത്സരങ്ങള്‍ കളിച്ച താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. എന്നാല്‍, ഒരു മാച്ച് വിന്നറെന്ന നിലയില്‍ ഉയര്‍ന്നുവരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഐപിഎല്ലിലും മികവുറ്റ പ്രകടനമല്ല നടത്തിയത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനിറങ്ങുന്നു. ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ താരം ഐ പി എല്ലില്‍ ഇത്തവണ തിളങ്ങേണ്ടിവരുമെന്ന് ഉറപ്പാണ്.

Story first published: Monday, March 9, 2020, 8:50 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+