ടെസ്റ്റില്‍ രോഹിത് ശൈലി മാറ്റുമോ? വീരുവിനെപ്പോലെ വെടിക്കെട്ട് പ്രതീക്ഷിക്കാം- ഹര്‍ഭജന്‍ സിങ്
മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരക്ക് ഈ മാസം 27ന് തുടക്കമാവുകയാണ്. ഏകദിന പരമ്പരയോടുകൂടിയാണ് പോരാട്ടം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. പരിക്കിനെത്തുടര്‍ന്ന് ഏകദിനവും ടി20യും കളിക്കാതിരിക്കുന്ന രോഹിത് ശര്‍മ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. ആദ്യ ടെസ്റ്റിന് ശേഷം കോലി മടങ്ങിയാല്‍ തല്‍സ്ഥാനത്ത് വളരെ പ്രതീക്ഷയോടെയാണ് രോഹിത് എത്തുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ രോഹിത് ടെസ്റ്റില്‍ തന്റെ ശൈലി മാറ്റിയാകുമോ കളിക്കുക? ഒരിക്കലും ആയിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. വീരേന്ദര്‍ സെവാഗിനെപ്പോലെ വെടിക്കെട്ട് പ്രകടനം രോഹിതില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് ഹര്‍ഭജന്‍ സിങ് പറഞ്ഞത്.

'പ്രതിഭാശാലിയായ കളിക്കാരനാണ് രോഹിത്. വലിയ പ്രതീക്ഷയാണ് അവനിലുള്ളത്. സമീപകാലത്തായി ടെസ്റ്റില്‍ ഓപ്പണര്‍ റോളില്‍ തിളങ്ങുന്നതിനാല്‍ ഓസ്‌ട്രേലിയയിലും വലിയ റണ്‍സ് രോഹിത് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ അഞ്ച് ഓവര്‍ രോഹിത് പിടിച്ചുനിന്നാല്‍ പിന്നീട് അവനെ പുറത്താക്കാനും റണ്‍സ് നേടുന്നതില്‍ നിന്ന് തടുത്ത് നിര്‍ത്താനും വളരെ പ്രയാസമാണ്. അപകടകാരിയായ താരമാണവന്‍. കട്ട്, പുള്‍ ഷോട്ടുകള്‍ മനോഹരമായി കളിക്കുന്ന രോഹിത് ബാക്ക് ഫൂട്ടിലും മികവ് കാട്ടുന്നുണ്ട്. രോഹിതിനെ പോലൊരു താരത്തിന് ഓസ്‌ട്രേലിയയില്‍ റണ്‍സ് നേടുക വളരെ പ്രയാസമുള്ള കാര്യമല്ല'-ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മക്ക് ടൂര്‍ണമെന്റിനിടെ പരിക്കേറ്റിരുന്നു. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ് രോഹിതുള്ളത്. കഴിഞ്ഞ ദിവസം രോഹിത് ബാറ്റിങ് പരിശീലനം പുനരാരംഭിച്ചിരുന്നു. നവംബര്‍ 27ന് ഏകദിന പരമ്പര ആരംഭിക്കും. അതിനാല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രോഹിതിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മാത്രമാവും രോഹിത് കളിക്കുക. 'ന്യൂ ബോളിനെ നേരിടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. തന്റെ ശൈലിയില്‍ രോഹിത് കളിച്ചാല്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ അതിവേഗ റണ്‍സുകള്‍ രോഹിതില്‍ നിന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ പ്രധാനപ്പെട്ട താരമാണ് രോഹിത്. ആദ്യ ടെസ്റ്റിന് മുമ്പ് തന്നെ അവന്‍ കായിക ക്ഷമത വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം'-ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത രോഹിത് പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ത്യക്കുവേണ്ടി 32 ടെസ്റ്റ് കളിച്ച രോഹിക് 46.54 ശരാശരിയില്‍ 2141 റണ്‍സാണ് നേടിയത്. ആറ് സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും രോഹിതിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ രണ്ട് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയപ്പോള്‍ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങും ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ എന്നിവരുടെ ബൗളിങ്ങുമാണ് ഇന്ത്യക്ക് കരുത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications