വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കരച്ചിലിന്റെ വക്കോളം എത്തി', അറിയാം ഹര്‍ഭജനെ വിഷമിപ്പിച്ച ബാറ്റ്‌സ്മാന്മാരെ

കൊറോണക്കാലത്ത് കായിക താരങ്ങളെല്ലാം വീട്ടിലിരിക്കുകയാണ്. മത്സരങ്ങളില്ല. ഈ അവസരത്തില്‍ പ്രമുഖ താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പതിവില്‍ കൂടുതല്‍ സജീവമായിക്കുന്നത് കാണാം. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇക്കൂട്ടത്തില്‍ ഒരാള്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായും ടീമിലെ സഹതാരങ്ങളുമായും ഹിറ്റ്മാന്‍ തുടരെ സംഭാഷണത്തിലേര്‍പ്പെടാറുണ്ട്. വ്യാഴാഴ്ച്ചയും ഈ പതിവ് രോഹിത് തെറ്റിച്ചില്ല.

ടർബനേറ്റർ

കഴിഞ്ഞ ദിവസം ഹര്‍ഭജന്‍ സിങ്ങുമായി രോഹിത് നടത്തിയ ചര്‍ച്ച ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. രാജ്യാന്തര കരിയറില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച അഞ്ചു ബാറ്റ്‌സ്മാന്മാര്‍ ആരെല്ലാം? രോഹിത് ഇട്ടുകൊടുത്ത ചോദ്യത്തിന് ഹര്‍ഭജന്‍ ഒരു നിമിഷം ആലോചിച്ചു. പന്തിനെ കുത്തിത്തിരിക്കാനുള്ള ഹര്‍ഭജന്റെ കഴിവ് ക്രിക്കറ്റ് ലോകത്ത് സുപ്രസിദ്ധമാണ്. പ്രതാപകാലത്ത് ഭാജിയുടെ സ്പിന്‍ കെണിയില്‍ വീഴാത്ത ഇതിഹാസ ബാറ്റ്‌സ്മാന്മാരും ക്രിക്കറ്റില്‍ അപൂര്‍വം. 'ടര്‍ബനേറ്റര്‍' എന്ന വിളിപ്പേര് വീണതും വെറുതയെല്ല.

പ്രശ്നക്കാർ ഇവർ

എന്നാല്‍ കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരുടെ കണക്കെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസിനെയാണ് ഹര്‍ഭജന്‍ ആദ്യം ഓര്‍ത്തെടുത്തത്. ടെസ്റ്റില്‍ കാലിസാണ് തന്നെ ഏറ്റവും വിഷമിച്ചതെന്ന് ഭാജി പറയുന്നു. ഓസീസ് താരം മാത്യൂ ഹെയ്ഡനും വിന്‍ഡീസ് താരം ബ്രയാന്‍ ലാറയും ഹര്‍ഭജനെ കുഴക്കിയവരുടെ കൂട്ടത്തിലുണ്ട്. ടെസ്റ്റില്‍ കാലിസിനെതിരെ പന്തെറിയുകയാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് ഭാജി കൂട്ടിച്ചേര്‍ത്തു.

Most Read: കീഴില്‍ കളിച്ചവരില്‍ മികച്ച ക്യാപ്റ്റന്‍മാര്‍ രണ്ടു പേര്‍, ധോണിയില്ല! തിരഞ്ഞെടുത്ത് വാട്‌സന്‍

കരച്ചിലിന്റെ വക്കോളം

മുന്‍ പാകിസ്താന്‍ നായകന്‍ യൂനിസ് ഖാനെയും ഹര്‍ഭജന്റെ പട്ടികയില്‍ കാണാം. യൂനിസ് ഖാനെതിരെ എങ്ങനെ പന്തെറിഞ്ഞാലും ഫലം ലഭിക്കാറ് കുറവാണ്. കാരണം അദ്ദേഹം എല്ലായ്‌പ്പോഴും സ്വീപ് ഷോട്ടിലൂടെയാണ് റണ്‍സ് കണ്ടെത്താറ്. യൂനിസ് ഖാന്‍ പലപ്പോഴും ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. പലപ്പോഴും കരച്ചിലിന്റെ വക്കില്‍വരെ എത്തിയിട്ടുണ്ട്, ഹര്‍ഭജന്‍ സിങ് തുറന്നുപറഞ്ഞു.

Most Read: അവനാണ് ഇന്ത്യയുടെ ഭാവി, ദേശീയ ടീമില്‍ വേണം... മുന്‍ ലോകകപ്പ് ഹീറോയെക്കുറിച്ച് ഹിറ്റ്മാന്‍

ഐപിഎൽ കരിയർ

മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖും ഹര്‍ഭജനെ ഒത്തിരി കഷ്ടപ്പെടുത്തിയിട്ടുണ്ട്. തുടക്കം മുതല്‍ക്കെ ബൗളര്‍മാര്‍ക്ക് മേല്‍ പ്രഹരിക്കാനാണ് ഇന്‍സമാമിന് താത്പര്യം. ഇക്കാരണത്താല്‍ ഇന്‍സമാമിന് നേരെ പന്തെറിയുക ദുഷ്‌കരമാണ്, ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഏറെക്കുറെ പിന്‍വാങ്ങിയ നിലയ്ക്കാണ് ഹര്‍ഭജന്‍ സിങ് ഇപ്പോഴുള്ളത്. ഐപിഎല്ലില്‍ മുംബൈയ്ക്കായി ദീര്‍ഘകാലം കളിച്ച താരം നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പന്തെടുക്കുന്നു.

പൊൻതൂവൽ

പറഞ്ഞുവരുമ്പോള്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവസമ്പത്തേറിയ താരങ്ങളില്‍ ഒരാളാണ് ഹര്‍ഭജന്‍ സിങ്. 160 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 150 വിക്കറ്റുകള്‍ താരമെടുത്തിട്ടുണ്ട്. നിലവില്‍ ഐപിഎല്ലിലെ ഏറ്റവും വലിയ മൂന്നാമത്തെ വിക്കറ്റുവേട്ടക്കാരനാണ് ഹര്‍ഭജന്‍ സിങ്.

2017 വരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുള്ള ഹര്‍ഭജന്‍ മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ ചെന്നൈയ്ക്കായാണ് ഇപ്പോള്‍ ജേഴ്സിയണിയുന്നത്. ഹര്‍ഭജന്റെ നേതൃത്വത്തിലായിരുന്നു മുംബൈ കന്നി ഐപിഎല്‍ കിരീടം നേടിയതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. 2011 ചാംപ്യന്‍സ് ലീഗ് കിരീടവും ഹര്‍ഭജന്റെ കിരീടത്തിലെ പൊന്‍തൂവലാണ്.

Story first published: Friday, April 24, 2020, 17:08 [IST]
Other articles published on Apr 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X