
ഇപ്പോള്‍ ക്ലാര്‍ക്കിന്റെ പ്രസ്താവന ഏറ്റുപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ക്ലാര്‍ക്കിന്റെ നിരീക്ഷണം ഹര്‍ഭജന്‍ പാടെ തള്ളി. രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് കളിക്കാര്‍ മടിക്കുന്നതിന്റെ പ്രധാന കാരണം ഐപിഎല്‍ കരാറാണെന്നു ക്ലാര്‍ക്ക് പറയുന്നു. ക്ലാര്‍ക്കിന്റെ ഈ വാദത്തോട് പല ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും യോജിപ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരുപിടി താരങ്ങളും ക്ലാര്‍ക്കിന്റെ വാദത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ഇപ്പോള്‍ 39 -കാരനായ ഹര്‍ഭജനും ഇവര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് ക്ലാര്‍ക്കിനെതിരെ. വിരാട് കോലിയല്ല വിദേശ താരങ്ങള്‍ക്ക് ഐപിഎല്‍ കരാര്‍ നേടിക്കൊടുക്കുന്നത്, ക്ലാര്‍ക്കിന്റെ പ്രസ്താവനയോട്് ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. ഇനി ഏതെങ്കില്‍ പ്രത്യേക കളിക്കാരനെ കുറിച്ചാണ് പറയാന്‍ ഉദ്ദേശിച്ചതെങ്കില്‍ ആ പേര് പറയാന്‍ ക്ലാര്‍ക്ക് ധൈര്യം കാട്ടണമായിരുന്നു. അല്ലാതെ എല്ലാ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ ഭയമാണെന്ന് പറയുന്നതില്‍ കഴമ്പില്ല, ഹര്‍ഭജന്‍ സിങ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

'കോലിയല്ല ഐപിഎല്‍ കരാര്‍ ഉറപ്പിക്കുന്നത്. മികച്ച പ്രകടനമാണ് താരങ്ങള്‍ പുറത്തെടുക്കുന്നതെങ്കില്‍ ഐപിഎല്‍ കരാര്‍ വഴിയെ കിട്ടും. ആരും തടഞ്ഞുവെയ്ക്കില്ല. ഡേവിഡ് വാര്‍ണറിനെയും സ്റ്റീവ് സ്മിത്തിനെയും ഇവിടെ ഉദ്ദാഹരണമെടുക്കാം. ഇവര്‍ രണ്ടു പേരും ഇപ്പോഴും ഐപിഎല്‍ കളിക്കുന്നു. കളി മികവാണ് ഇവിടെ പ്രധാനം. ഐപിഎല്‍ കരാറിനെ കുറിച്ച് ആശങ്കപ്പെടുന്ന താരങ്ങളില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഉണ്ടെങ്കില്‍ത്തന്നെ ക്ലാര്‍ക്ക് ഇവരുടെ പേര് വെളിപ്പെടുത്തണമായിരുന്നു. വിഷയത്തില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല, ഹര്‍ഭജന്‍ സിങ് അറിയിച്ചു. ഏതു താരത്തെ വാങ്ങാനും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് അധികാരമുണ്ടെന്ന് ഭാജി കൂട്ടിച്ചേര്‍ത്തു.

കളി മികവ് മുന്‍നിര്‍ത്തി താത്പര്യമുള്ള താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ ടീമിലെടുക്കാറ്. മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിവുള്ളവരെ ഫ്രാഞ്ചൈസികള്‍ നോട്ടമിടും. കോലിയുടെ പുസ്തകത്തില്‍ നല്ല പിള്ള ചമഞ്ഞതുകൊണ്ടുമാത്രം താരങ്ങള്‍ക്ക് ഐപിഎല്‍ കരാര്‍ നേടാന്‍ കഴിയില്ലെന്ന് ഭാജി ഹര്‍ഭജന്‍ സിങ് തുറന്നടിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവസമ്പത്തേറിയ താരങ്ങളില്‍ ഒരാളാണ് ഹര്‍ഭജന്‍ സിങ്. 160 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 150 വിക്കറ്റുകള്‍ താരമെടുത്തിട്ടുണ്ട്.

നിലവില്‍ ഐപിഎല്ലിലെ ഏറ്റവും വലിയ മൂന്നാമത്തെ വിക്കറ്റുവേട്ടക്കാരനാണ് ഹര്‍ഭജന്‍ സിങ്. 2017 വരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുള്ള ഹര്‍ഭജന്‍ നിലവില്‍ മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ ചെന്നൈയ്ക്കായാണ് ജേഴ്‌സിയണിയുന്നത്. ഹര്‍ഭജന്റെ നേതൃത്വത്തിലായിരുന്നു മുംബൈ കന്നി ഐപിഎല്‍ കിരീടം നേടിയതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. 2011 ചാംപ്യന്‍സ് ലീഗ് കിരീടവും ഹര്‍ഭജന്റെ കിരീടത്തിലെ പൊന്‍തൂവലാണ്.


Click it and Unblock the Notifications