Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജന്‍ ഒരു പേടിസ്വപ്‌നം.. ഉറക്കത്തില്‍പ്പോലും വേട്ടയാടുന്നു എന്ന് റിക്കി പോണ്ടിംഗ്!

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തലയ്ക്ക് മുകളിലൂടെ സിക്‌സര്‍ പറത്തുന്നത് സ്വപ്‌നം കണ്ട് ഞെട്ടിയുണരുന്നു എന്ന് പറഞ്ഞത് ഓസ്‌ട്രേലിയയുടെ വിഖ്യാത ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണാണ്. അത്രയ്ക്കും മാരകമായിരുന്നു 1998 ലെ ഷാര്‍ജ കപ്പിലും അതിന് ശേഷവും സച്ചിന്‍ ഷെയ്ന്‍ വോണിനെ ആക്രമിച്ച രീതി. സച്ചിന്‍ - വോണ്‍ യുദ്ധങ്ങളെല്ലാം ഒരു പരിധിവരെ സച്ചിന്‍ തന്നെ ജയിച്ചു എന്ന് പറയുന്നതാകും ശരി.

Read Also: വിജയേട്ടനോ ആരുടെ വിജയേട്ടന്‍... വിജയേട്ടന്‍ വിളി വേണ്ടെന്ന് വനിതാമന്ത്രിയോട് പിണറായി.. ട്രോളുകള്‍!

ഇപ്പോഴിതാ, മറ്റൊരു ഇന്ത്യന്‍ താരം തനിക്ക് പേടിസ്വപ്‌നമാണ് എന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയയില്‍ നിന്നും മറ്റൊരാള്‍. ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ സാക്ഷാല്‍ റിക്കി പോണ്ടിംഗാണ് ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. മറ്റാരുമല്ല, ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണത്രെ പോണ്ടിംഗിന്റെ പേടിസ്വപ്നം. കളിച്ചിരുന്ന കാലത്ത് മാത്രമല്ല ഇപ്പോഴും ഈ പേടിയുണ്ട് എന്നാണ് പോണ്ടിംഗ് പറയുന്നത്.

harbhajan-ponting

കളിക്കളത്തില്‍ ഒരുപാട് തവണ പോണ്ടിംഗും ഹര്‍ഭജന് സിംഗും നേര്‍ക്ക് നേര്‍ വന്നിട്ടുണ്ട്. പോണ്ടിംഗിനെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുള്ള ബൗളര്‍മാരില്‍ ഒരാളാണ് ഭാജി. 14 ടെസ്റ്റില്‍ പത്ത് തവണയാണ് ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ പോണ്ടിംഗിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകാറുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കുന്ന താരങ്ങളാണ് ഇരുവരും. റിക്കി പോണ്ടിംഗിനെ ഭാജി വിശേഷിപ്പിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ്.

നേര്‍ക്കുനേര്‍ മാത്രമല്ല, ഒരുമിച്ച് ഒരു ടീമിന് വേണ്ടി കളിച്ച ചരിത്രവും പോണ്ടിംഗിനും ഹര്‍ഭജനും ഉണ്ട്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ച് കളിച്ചത്. നിലവില്‍ ഹര്‍ഭജന്റെ ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ചീഫ് കോച്ചാണ് പോണ്ടിംഗ്. ടാന്‍സാനിയയുടെ അംബാസിഡറായി ഒരു പ്രമോഷന്‍ ഈവന്റിനായി ഇന്ത്യയിലെത്തിയപ്പോഴാണ് പോണ്ടിംഗ് തന്റെ ഹര്‍ഭജന്‍ പേടി പുറത്തുപറഞ്ഞത്.

Story first published: Tuesday, September 6, 2016, 16:04 [IST]
Other articles published on Sep 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+