വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയോട് പ്രത്യേക സ്‌നേഹം; ഐസിസിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്

'നിയമം എല്ലാവർക്കും ഒരേപോലെയല്ലേ', ICCക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ് | Oneindia Malayalam

മുംബൈ: പന്തില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ഐസിസി കൈക്കൊണ്ട തീരുമാനത്തില്‍ അമ്പരന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഐസിസിയുടേത് പക്ഷപാതപരമായ നിലപാടാണെന്നും ഇന്ത്യന്‍ കളിക്കാരാണെങ്കില്‍ കടുത്ത നടപടിയെടുക്കാറുണ്ടെന്നും വെറ്ററന്‍ ബൗളര്‍ ആരോപിച്ചു.

പന്തില്‍ മന:പൂര്‍വം കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞിട്ടും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് കേവലം ഒരു കളിയില്‍ വിലക്കും മത്സര ഫീസ് പിഴയായുമാണ് ഈടാക്കിയത്. പന്തില്‍ ചുരണ്ടിയ ഓസീസ് ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് 75 ശതമാനം മത്സരഫീസ് പിഴയും മൂന്നു ഡീമെറിറ്റ് പോയന്‍ും നല്‍കി അച്ചടക്ക നടപടി അവസാനിപ്പിക്കുകയും ചെയ്തു. ഒരു കളിയില്‍ പോലും വിലക്കിയതുമില്ല.

harbhajansingh

എന്നാല്‍, വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത രീതിയിലാണ് അച്ചടക്ക നടപടിയെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. 2001ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ 6 ഇന്ത്യന്‍ കളിക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2008ലെ മങ്കിഗേറ്റ് വിവാദത്തില്‍ തന്നെ 3 കളികളില്‍ ഐസിസി വിലക്കിയെന്നും ഭാജി ഓര്‍മിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഓഫ്‌സ്പിന്നറുടെ പ്രതികരണം.

ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഓസീസ് താരങ്ങള്‍ കാട്ടിയ നിയമവിരുദ്ധ പ്രവര്‍ത്തിക്ക് ഐസിസി നല്‍കിയ ചെറിയ ശിക്ഷ വരും ദിവസങ്ങളില്‍ വിവാദമാകാന്‍ ഇടയുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഐസിസി കാണിക്കുന്ന വിമുഖത നേരത്തെതന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Story first published: Monday, March 26, 2018, 8:48 [IST]
Other articles published on Mar 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X