ഭാജിക്കല്യാണം കഴിഞ്ഞു; അനുഗ്രഹിക്കാന്‍ സച്ചിനും അഞ്ജലിയും!
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് നടി ഗീത ബസ്രയെ സ്വന്തമാക്കി. ഹര്‍ഭജന്‍ സിംഗിന്റെ സ്വന്തം നാടായ ജലന്ധറിലെ ഗുരുദ്വാരയില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. നവംബര്‍ ഒന്നിന് ദില്ലിയില്‍ വെച്ചാണ് റിസപ്ഷനും മറ്റ് പരിപാടികളും. ക്രിക്കറ്റ്, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സല്‍ക്കാരത്തിന് എത്തും.
ക്രിക്കറ്റിലും പുറത്തും ഹര്‍ഭജന്റെ റോള്‍ മോഡലായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഭാര്യ അഞ്ജലിക്കൊപ്പം വിവാഹത്തിനെത്തി. ഹര്‍ഭജന്റെ ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് വിവാഹത്തിനെത്തി. താരവിവാഹത്തിന്റെ വിശേഷങ്ങളിലേക്ക്.

അനുഗ്രഹിക്കാന്‍ സച്ചിന്‍
ഭാജിയുടെ അടുപ്പക്കാരാണ് സച്ചിനും കുടുംബവും. വിവാഹത്തില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുന്നതെങ്ങനെ. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന്‍ ഭാജിയുടെ വിവാഹത്തിന് എത്തിയത്.

ഗ്ലാമറസ് വിവാഹം
ക്രിക്കറ്റും ബോളിവുഡും കാത്തിരുന്ന വിവാഹമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കും ആര്‍ഭാടത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല. വിവാഹദിവസം ഭാജിയും ഗീത ബസ്രയും.

വധു സുന്ദരിയാണ്
ഹര്‍ഭജന്റെ വധു ഗീത ബസ്ര. ഡിസൈനര്‍ അര്‍ച്ചന കോച്ചാര്‍ പ്രത്യേകമായ തയ്യാറാക്കിയ പരമ്പരാഗത ലഹെങ്കയിലായിരുന്നു ഗീ ബസ്ര. ഒരുപിടി ഹിന്ദി, പഞ്ചാബി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ബസ്ര.
And the day has arrived.. All set ;)
Posted by Harbhajan Singh onWednesday, October 28, 2015
ഫേസ്ബുക്കില്‍ ഹര്‍ഭജന്‍
സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ വരന്‍ ഹര്‍ഭജന്‍ സിംഗ് തന്നെയാണ് എല്ലാം സെറ്റായി. ആ ദിവസം വന്നെത്തി - ഭാജി ഫേസ്ബുക്കില്‍ കുറിച്ചു.

താരവിവാഹം
അങ്ങനെ കാത്തിരുന്ന വിവാഹം കഴിഞ്ഞു. ഇനി സല്‍ക്കാര ചടങ്ങുകളാണ്. അത് നവംബര്‍ 1 ന് ദില്ലിയില്‍ നടക്കും

മോദിയെത്തുമോ
ദില്ലിയിലെ റിസപ്ഷന്‍ ചടങ്ങിന് പ്രധനമന്ത്രി നരേന്ദ്ര മോദി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

താരങ്ങളുണ്ടാകും
വിരാട് കോലി, യുവരാജ് സിംഗ്, അമിതാഭ് ബച്ചന്‍ തുടങ്ങിയ ക്രിക്കറ്റിലെയും സിനിമയിലെയും സൂപ്പര്‍ താരങ്ങള്‍ റിസപ്ഷന് എത്തുന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications