വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'നാണക്കേടായി, സംഭവിക്കാന്‍ പാടില്ലായിരുന്നു', ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍

ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനായും ശ്രീശാന്ത് കിങ്‌സ് 11 പഞ്ചാബിനായും കളിക്കുന്ന സമയത്താണ് വലിയ വിവാദമായ ഈ സംഭവം നടന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ വലിയ നാണക്കേടുണ്ടാക്കിയ ഒരു സംഭവമാണ് ഹര്‍ഭജന്‍ സിങ് എസ് ശ്രീശാന്തിനെ തല്ലിയത്. ഇന്ത്യന്‍ ടീമിലെ സഹതാരമായിരുന്ന ഇരുവരും. ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനായും ശ്രീശാന്ത് കിങ്‌സ് 11 പഞ്ചാബിനായും കളിക്കുന്ന സമയത്താണ് വലിയ വിവാദമായ ഈ സംഭവം നടന്നത്. ഹര്‍ഭജന്റെ അപ്രതീക്ഷിത അടിയില്‍ ശ്രീശാന്ത് വികാരഭരിതനായി കരയുന്നതും സഹതാരങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെങ്കിലും അന്ന് സമ്മര്‍ദ്ദത്തിന്റെ പുറത്ത് ഹര്‍ഭജന്‍ സിങ്ങിന് അത്തരമൊരു തെറ്റ് പറ്റി. ഇപ്പോഴിതാ അന്നത്തെ വിവാദ സംഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും രണ്ട് പേര്‍ക്കും വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജന്‍ സിങ് മുംബൈ ഇന്ത്യന്‍സ് നായകനായപ്പോഴായിരുന്നു ഈ സംഭവം. ഇതോടെ ഹര്‍ഭജന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'ക്യൂട്ട് സിസ്‌റ്റേഴ്‌സ്', കുടുംബം, പ്രണയം, കരിയര്‍, എല്ലാമിതാഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'ക്യൂട്ട് സിസ്‌റ്റേഴ്‌സ്', കുടുംബം, പ്രണയം, കരിയര്‍, എല്ലാമിതാ

IND vs SA T20: ഹിറ്റ്മാന്റെ സെഞ്ച്വറി, കോലി ഷോ, മറക്കാനാവാത്ത മൂന്ന് വെടിക്കെട്ടുകള്‍ ഇതാIND vs SA T20: ഹിറ്റ്മാന്റെ സെഞ്ച്വറി, കോലി ഷോ, മറക്കാനാവാത്ത മൂന്ന് വെടിക്കെട്ടുകള്‍ ഇതാ

പുലികള്‍, ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ സെഞ്ച്വറിയില്ല, നാല് പേരിതാപുലികള്‍, ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ സെഞ്ച്വറിയില്ല, നാല് പേരിതാ

1


'സ്ലാപ് ഗേറ്റ്' വിവാദം മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 'എന്താണ് സംഭവിച്ചതെങ്കിലും അത് തെറ്റായിരുന്നു. എനിക്ക് തെറ്റുപറ്റി. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടായി. തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റായിരുന്നു ഇത്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിന്റെ ആവിശ്യമില്ലായിരുന്നുവെന്ന് തോന്നിയിരുന്നു'-ഗ്ലാന്‍സ് ലൈവ് ഫെസ്റ്റില്‍ സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു.

2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ചവരാണ് ഹര്‍ഭജനും ശ്രീശാന്തും. എന്നാല്‍ അന്ന് മുംബൈ നായകനെന്ന നിലയില്‍ കളിക്കവെ വലിയ സമ്മര്‍ദ്ദം ഹര്‍ഭജന് നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ ശ്രീശാന്ത് നിരന്തരം പ്രകോപിപ്പിച്ചു. മത്സരത്തില്‍ പഞ്ചാബ് ജയിച്ച ശേഷം ഹര്‍ഭജനെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ശ്രീശാന്ത് പെരുമാറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

2

എന്നാല്‍ ഈ പ്രശ്‌നം നേരത്തെ തന്നെ സംസാരിച്ച് തീര്‍ന്നുവെന്ന് മലയാളി പേസറായ ശ്രീശാന്ത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ ഹര്‍ഭജനും ശ്രീശാന്തും പങ്കെടുത്തിരുന്നു. ഇവിടെവെച്ച് പ്രശ്‌നം സംസാരിച്ച് തീര്‍ത്തിരുന്നു. ഹര്‍ഭജന്‍ സിങ്ങിനെതിരേ നടപടി സ്വീകരിക്കരുതെന്ന് താന്‍ ആവിശ്യപ്പെട്ടിരുന്നുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു.

3

സച്ചിന്‍ പാജി ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. അന്ന് രാത്രി തന്നെ ഡിന്നറിന് പോയി സംസാരിച്ച് തീര്‍ത്തെങ്കിലും മാധ്യമങ്ങള്‍ ഈ സംഭവത്തെ വേറെ തലത്തിലേക്ക് എത്തിച്ചു. ബാജി പായുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും സംഭവിച്ച് പോയ തെറ്റില്‍ മാപ്പ് നല്‍കണമെന്ന് ഹര്‍ഭജന്‍ പരസ്യമായിത്തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

4

ഇതിന് ശേഷവും നിരവധി മത്സരങ്ങളില്‍ ശ്രീശാന്തും ഹര്‍ഭജനും ഒന്നിച്ച് കളിച്ചിരുന്നു. പിന്നീട് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടു. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതും ആജീവനാന്ത വിലക്ക് നേരിട്ടതും. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീശാന്ത് അനുകൂല വിധി നേടിയെടുത്തെങ്കിലും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനായില്ല.

Story first published: Sunday, June 5, 2022, 11:58 [IST]
Other articles published on Jun 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X