ഏകദിനത്തില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരെ ഹര്‍ഭജന്‍; ധോണിക്കുള്ള വിമര്‍ശനമോ?

ദില്ലി: ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 34 റണ്‍സിന് തോല്‍ക്കുകയും മത്സരത്തില്‍ എംഎസ് ധോണിയുടെ മെല്ലെപ്പോക്ക് വിമര്‍ശിക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഹര്‍ഭജന്‍ ടീം സെലക്ഷനെതിരെ രംഗത്തെത്തിയത്.
ഓസ്‌ട്രേലിയിലും ന്യൂസിലന്‍ഡിലും നടക്കുന്ന ഏകദിന പരമ്പരയില്‍ പന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, ടി20 മത്സരങ്ങളില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും പന്തിനെ ഉള്‍പ്പെടുത്താത്തത് വിവാദമായിട്ടുണ്ട്. വിക്കറ്റ് കീപ്പിങ്ങില്‍ ധോണി മികവു കാട്ടുമ്പോഴും ബാറ്റിങ്ങില്‍ നിലവാരത്തിലേക്കുയരാന്‍ താരത്തിന് കഴിയുന്നില്ല.

ധോണിയുടെ മെല്ലെപ്പോക്കിന് വിമര്‍ശനം
2017ന് ശേഷം ആദ്യമായാണ് ധോണിക്ക് അര്‍ധസെഞ്ച്വറി നേടാനായത്. കടുത്ത സമ്മര്‍ദ്ദത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ച ധോണി 96 പന്തില്‍നിന്നാണ് 51 റണ്‍സുമായി മടങ്ങിയത്. ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ തോല്‍വിക്ക് ഒരു പരിധിവരെ കാരണവുമായി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 289 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി
ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ മൂന്ന് വിക്കറ്റ് വീണശേഷം ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ധോണി നന്നായാണ് കളിച്ചത്. ധോണി വേഗതകൂട്ടുമെന്ന് കരുതുമ്പോള്‍ വിക്കറ്റ് വീണത് രോഹിത്തിന് സമ്മര്‍ദ്ദത്തിന് കാരണമായി. രോഹിത്തിന് മികച്ച പിന്തുണ ആവശ്യമായിരുന്നെന്ന് പറഞ്ഞ ഹര്‍ഭജന്‍ ധോണി തന്റെ താളത്തിലേക്ക് മടങ്ങിവരുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ധോണി മടങ്ങിയെത്തുമെന്ന് പ്രതീക്ഷ
ധോണി ഒട്ടേറെ കളികള്‍ ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് ധോണിക്ക് പഴയ ഫോമില്‍ കളിക്കാനാകുന്നില്ല. ധോണി തിരിച്ചുവരുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷ. 2018ലെ ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു. മധ്യനിരയില്‍ ആശങ്കയ്ക്ക് വകയുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ധോണി ഫോമിലെത്തുന്നതോടെ മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

പന്ത് ടീമിലെ അവിഭാജ്യ ഘടകം
ഋഷഭ് പന്തിനെ ടീമില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമായിരുന്ന ഭാജി ചൂണ്ടിക്കാട്ടി. 30 പന്തുകള്‍ കളിച്ചാല്‍ 6 സിക്‌സെങ്കിലും അടിക്കാനുള്ള ശേഷിയുള്ള താരമാണ് പന്ത്. മത്സരം മാറ്റിമറിക്കാന്‍ പന്തിന് കഴിയും. ലോ ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നമുക്ക് ആവശ്യമാണ്. പന്തിനെ ഉള്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ മധ്യനിരയ്ക്ക് കൂടുതല്‍ താളം കണ്ടെത്താന്‍ കഴിയുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications