വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: കൊല്‍ക്കത്തയില്‍ അശ്വിനും ജഡേജയും വേണ്ട!! കാരണമുണ്ട്, ചൂണ്ടിക്കാട്ടി ഭാജി

വെള്ളിയാഴ്ചയാണ് പിങ്ക് ബോള്‍ ടെസ്റ്റിനു തുടക്കമാവുന്നത്

Harbhajan Singh Not In Favour Of Playing Ashwin, Jadeja In Day-Night Test | Oneindia Malayalam
har

മുംബൈ: വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ചരിത്ര ഡേ-നൈറ്റ് ടെസ്റ്റില്‍ പ്രമുഖ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ഉപദേശവുമായി വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഈഡന്‍ ഗാര്‍ഡന്സിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഐതിഹാസിക ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ഐപിഎല്‍: ലിന്നിനെ തഴഞ്ഞത് യുവിയെ വാങ്ങാന്‍!! സൂപ്പര്‍ താരം കെകെആറിലേക്കോ? വൈറലായി ട്വീറ്റ്ഐപിഎല്‍: ലിന്നിനെ തഴഞ്ഞത് യുവിയെ വാങ്ങാന്‍!! സൂപ്പര്‍ താരം കെകെആറിലേക്കോ? വൈറലായി ട്വീറ്റ്

ടെസ്റ്റില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് അശ്വിനും ജഡേജയും. ഇന്ത്യയുടെ കുതിപ്പില്‍ ഇരുവരും വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിനിടെയാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇരുവരും വേണ്ടെന്നു ഭാജി തുറന്നു പറഞ്ഞിരിക്കുന്നത്.

റിസ്റ്റ് സ്പിന്നര്‍മാര്‍ മതി

റിസ്റ്റ് സ്പിന്നര്‍മാര്‍ മതി

കൊല്‍ക്കത്തയിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ ഫിംഗര്‍ സ്പിന്നര്‍മാരായ അശ്വിനും ജഡേജയും വേണ്ടെന്നും പകരം റിസ്റ്റ് സ്പിന്നര്‍മാരെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
കറുത്ത സ്റ്റിച്ചോടു കൂടിയ പിങ്ക് ബോള്‍ റിസ്റ്റ് സ്പിന്നര്‍മാരെയാണ് കൂടുതല്‍ തുണയ്ക്കുക. അശ്വിനും ജഡേജയുമടക്കമടക്കമുള്ള ഫിംഗര്‍ സ്പിന്നര്‍മാര്‍ക്കു പന്തിന്റെ സീം മനസ്സിലാക്കുക ബുദ്ധിമുട്ടാവുമെന്നും ഭാജി വിശദമാക്കി. നിലവില്‍ കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിലെ ഏക റിസ്റ്റ് സ്പിന്നര്‍.

പേസര്‍മാര്‍ കസറും

പേസര്‍മാര്‍ കസറും

സ്പിന്നര്‍മാരുടെ ഊഴം വരുന്നതിനു മുമ്പ് ഇന്ത്യയുടെ പേസര്‍മാര്‍ക്കു ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ കനത്ത നാശം വിതയ്ക്കാന്‍ കഴിയുമെന്നു ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീം സെലക്ഷനില്‍ താന്‍ ഇടപെടാനില്ല. അതു തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. വൈകീട്ട് 3.30നും 4.30നും ഇടയില്‍, കൊല്‍ക്കത്തയിലെ സൂര്യാസ്തമയം അടുക്കവെ പേസര്‍മാര്‍ക്കു പരമാവധി ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈ സമയത്ത് എതിര്‍ ടീമിനു മേല്‍ കനത്ത നാശം വിതയ്ക്കാന്‍ അവര്‍ക്കാവും. ഭാവിയില്‍ കൂടുതല്‍ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ കളിക്കുകയാണെങ്കില്‍ സ്പിന്നര്‍മാരെക്കുറിച്ചും ഗൗരവമായി ഇന്ത്യ ചിന്തിക്കേണ്ടതുണ്ടെന്നും ഭാജി പറഞ്ഞു.

ഫിംഗര്‍ സ്പിന്നര്‍മാര്‍ക്കു തിളങ്ങാനാവില്ല

ഫിംഗര്‍ സ്പിന്നര്‍മാര്‍ക്കു തിളങ്ങാനാവില്ല

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്കു തിളങ്ങുക എളുപ്പമല്ലെന്നു ഹര്‍ഭജന്‍ അഭിപ്രായപ്പട്ടു. 2016ലെ ദുലീപ് ട്രോഫിയില്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് തന്നെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നു വര്‍ഷം മുമ്പ് പിങ്ക് ബോള്‍ ഉപയോഗിച്ച ദുലീപ് ട്രോഫി നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാവും. അന്ന് കുല്‍ദീപിന്റെ ബൗളിങിനെതിരേ ബാറ്റ്‌സ്മാന്‍മാര്‍ കുഴങ്ങിയിരുന്നു. താരത്തിന്റെ റിസ്റ്റിന്റെ ചലനം മനസ്സിലാക്കാന്‍ ഇവര്‍ പാടുപെടുക തന്നെ ചെയ്തു. ലെഗ് സ്പിന്നര്‍മാരും അന്ന് ഏറെ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നതായും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 20, 2019, 12:00 [IST]
Other articles published on Nov 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X