മുഹമ്മദ് യൂസഫിനെ കുത്തി കീറിയേനെ, ഇന്ത്യ പാക് മത്സരത്തെ കുറിച്ച് ഹര്‍ഭജന്‍ പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താന്‍ പോരാട്ടം വരികയാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ കളത്തിന് പുറത്തെ വാക്‌പോരാട്ടവും സജീവമായിട്ടുണ്ട്. ഇതിനിടയില്‍ മുന്‍ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. 2003ലെ ലോകകപ്പില്‍ ഇരുടീമുകള്‍ക്കും നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഹര്‍ഭജന്‍ മുഹമ്മദ് യൂസഫ് കൈയ്യാങ്കളി. അന്ന് വലിയ പ്രശ്‌നത്തിലേക്ക് അത് പോയേനെ എന്നും ഹര്‍ഭജന്‍ പറയുന്നു.
അതേസമയം ഇത്തവണ പാകിസ്താന്‍ ഇന്ത്യ താരങ്ങള്‍ പരസ്പരം വെല്ലുവിളി നടത്തിയിട്ടില്ല. പകരം പ്രശംസിച്ചിട്ടുമുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിറിനെ തുടക്കം മുതല്‍ അടിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളിലെയും ടിവി ചാനലുകള്‍ മത്സരത്തെ യുദ്ധസമാനമായിട്ടാണ് കാണുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം സാനിയ മിര്‍സ രംഗത്തെത്തിയിരുന്നു.

2003ലെ പോര്
2003ലെ ലോകകപ്പിലാണ് മുഹമ്മദ് യൂസഫ് ഹര്‍ഭജന്‍ സിംഗ് പോരാട്ടം നടക്കുന്നത്. സെഞ്ചൂറിയനിലായിരുന്നു അന്ന് പോരാട്ടം. മത്സരത്തിലെ ഉച്ചഭക്ഷണത്തിനിടെ മുഹമ്മദ് യൂസഫ് തനിക്കെതിരെ ഒരു തമാശ പറഞ്ഞു. തിരിച്ച് ഞാനും പരിഹസിച്ചു. ഞങ്ങള്‍ രണ്ടു പേരും പഞ്ചാബി ആയത് കൊണ്ട് ഒരേ ഭാഷയിലായിരുന്നു സംസാരം. ഒടുവില്‍ എന്റെ മതത്തെ കുറിച്ച് പറഞ്ഞതോടെ ഞങ്ങള്‍ തമ്മില്‍ അടിയുടെ വക്കോളമെത്തി. ഫോര്‍ക്കുമായിട്ട് യൂസഫിനെ കുത്തിക്കൊല്ലാന്‍ ഞാന്‍ ഓടി. അയാളും അതേ രീതിയിലായിരുന്നുവെന്നും ഹര്‍ഭജന്‍ പറയുന്നു.

ഒടുവില്‍ പരിഹരിച്ചു
എല്ലാവരും കരുതിയത് ഇത് തമാശയാണെന്നാണ്. എന്നാല്‍ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടാണ് ഇത് പരിഹരിച്ചത്. രാഹുല്‍ ദ്രാവിഡും ജവഗല്‍ ശ്രീനാഥും പ്രശ്‌നം തുടങ്ങിയതിന് പിന്നാലെ ഓടിയെത്തി എന്നെ പിടിച്ചു. പാകിസ്താന്‍ നിരയില്‍ നിന്ന് വസീം അക്രവും സയ്യീദ് അന്‍വറും വന്ന് യൂസഫിനെ പിടിച്ച് മാറ്റി. ഇത് നല്ല പെരുമാറ്റമല്ലെന്ന് മുതിര്‍ന്ന താരങ്ങള്‍ അന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി. ഇന്ന് യൂസഫും ഞാനും സുഹൃത്തുക്കളാണ്. ആ സംഭവം ഓര്‍ക്കുമ്പോള്‍ ചിരി വരാറുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കളി നടക്കില്ല
ഇത്തവണത്തെ ഇന്ത്യ പാക് പോര് നടക്കില്ലെന്ന് ഷോയിബ് അക്തറും പറയുന്നു. മഴ കടുത്തിരിക്കുകയാണ്. രണ്ട് ടീമിന്റെയും നായകന്‍മാര്‍ നീന്തി ഗ്രൗണ്ടില്‍ നിന്ന് പോകേണ്ടി വരുമെന്നും അക്തര്‍ പറയുന്നു. അതേസമയം ഇതിന്റെ ട്രോളുകളും അക്തര്‍ പങ്കുവെച്ചിട്ടുണ്ട്. യുവരാജ് ഇത് റിട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ മത്സരം മഴ മുടക്കമുണ്ടെന്ന് പ്രവചനമുണ്ടായിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടര്‍ച്ചയായി മഴപെയ്യുന്നുണ്ട്. മത്സരം 20 ഓവറെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കോലിയുടെ ആരാധകന്‍
കോലിയുടെ കളിയാണ് തനിക്ക് ഇഷ്ടമെന്ന് പാകിസ്താന്റെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം പറയുന്നു. അദ്ദേഹത്തിന്റെ ശൈലി എന്നെ ആകര്‍ഷിക്കുന്നുണ്ട്. കോലിയുടെ ബാറ്റിംഗ് തുടര്‍ച്ചയായി ഞാന്‍ കാണാറുണ്്. അതില്‍ നിന്ന് പഠിക്കാനും പകര്‍ത്താനും ശ്രമിക്കാറുണ്ടെന്ന് താരം പറയുന്നു. സമ്മര്‍ദഘട്ടങ്ങളില്‍ കോലി ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ ഉത്തേജിപ്പിക്കുന്നതാണ്. അത് കാണുമ്പോള്‍ നിങ്ങളുടെ നൂറു ശതമാനം പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നും ബാബര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications