വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Happy Birthday Viru: അച്ഛന്റെ പല്ല് തെറിപ്പിച്ച് തുടങ്ങി! പിന്നാലെ വിലക്കും- ഇവ അറിയണം

മധ്യനിര ബാറ്റ്‌സ്മാനായാണ് തുടക്കകാലത്ത് വീരു കളിച്ചിരുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ എന്റര്‍ടെയ്‌നറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗിന് ഇന്നു 42ാം പിറന്നാള്‍. ഒരുപാട് ഫിഫ്റ്റികള്‍ പിറന്ന കരിയറില്‍, ജീവിതത്തിലെ ആദ്യ ഫിഫ്റ്റിയിലേക്കു മുന്നേറുന്ന വീരുവിനെപ്പോലെ ആരാധകരെ രസിപ്പിച്ച ക്രിക്കറ്റര്‍മാര്‍ അധികമില്ലെന്നു തന്നെ പറയാം. സെവാഗിന്റെ കൈയിലെ കളിപ്പാട്ടങ്ങളായിരുന്നു എതിര്‍ ടീം ബൗളര്‍മാര്‍. അവരെ തനിക്കിഷ്ടമുള്ളതു പോലെയെല്ലാമെടുത്ത് അമ്മാനമാടിയ 'വികൃതിപ്പയനായിരുന്നു' അദ്ദേഹം. പേസോ, സ്പിന്നോ വകഭേദമില്ലാതെ സെവാഗ് ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുന്നത് രസമുള്ള കാഴ്ചയായിരുന്നു. അടിക്കുക, വീണ്ടും അടിക്കുക ഇതു മാത്രമായിരുന്നു ക്രീസിലെത്തിയാല്‍ വീരുവിന്റെ മന്ത്രം.

IPL 2020: ഇനിയെങ്കിലും ടീം സിഎസ്‌കെ അഴിച്ചുപണിയണം- മനോജ് തിവാരിIPL 2020: ഇനിയെങ്കിലും ടീം സിഎസ്‌കെ അഴിച്ചുപണിയണം- മനോജ് തിവാരി

IPL 2020: 'യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ല', തോല്‍വിക്ക് പിന്നാലെ എം എസ് ധോണി വിവാദത്തില്‍IPL 2020: 'യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ല', തോല്‍വിക്ക് പിന്നാലെ എം എസ് ധോണി വിവാദത്തില്‍

വിരമിക്കുമ്പോഴേക്കും ഒരുപാട് ബാറ്റിങ് റെക്കോര്‍ഡുകള്‍ കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് സെവാഗ്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും അദ്ദേഹത്തിന്റെ പേരില്‍ തന്നെ. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ വീരുവുമുണ്ടായിരുന്നു. 2015ലായിരുന്നു അദ്ദേഹം ക്രിക്കറ്റിനോടു വിടപറഞ്ഞത്. വീരുവിന്റെ കരിയറിലെ ചില പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു ഒന്നു എത്തിനോക്കാം.

അച്ഛന്റെ വിലക്ക്

അച്ഛന്റെ വിലക്ക്

കുട്ടിക്കാലത്ത് തന്നെ വീരുവിന് പ്രിയം ക്രിക്കറ്റിനോടായിരുന്നു. അന്നും തകര്‍ത്തടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. ഒരിക്കല്‍ വീരുവിന്റെ ഷോട്ട് കൊണ്ട് അച്ഛന്റെ പല്ല് കൊഴിയുകയും ചെയ്തു. അന്നു കുപിതനായ അദ്ദേഹം മകനോട് ഇനി ക്രിക്കറ്റ് കളിക്കരുതെന്ന് വിലക്കുകയും ചെയ്തു. പക്ഷെ വീരുവിന് അതിനു മനസ്സിലായിരുന്നു. അമ്മയുടെ സഹായത്തോടെ അച്ഛനറിയാതെ കുഞ്ഞു സെവാഗ് വീണ്ടും ബാറ്റിങ് തുടര്‍ന്നു.

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം

1998ല്‍ സെവാഗ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. എങ്കിലും ബൗള്‍ ചെയ്ത വീരു ഡബ്ല്യു വി രാമന്റെ വിക്കറ്റുമായാണ് അരങ്ങേറ്റം ആഘോഷിച്ചത്.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം തന്റെ 20ാം പിറന്നാള്‍ ദിനത്തില്‍ രണ്ടാം ഫസ്റ്റ് ക്ലാസ് മല്‍സരം കളിച്ച വീരു സെഞ്ച്വറിയുമായി ബാറ്റിങിലെ അരങ്ങേറ്റം ഗംഭീരമാക്കി. ഏഴാമനായി ഇറങ്ങിയ അദ്ദേഹം 147 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്തു. ഈ പ്രകടനം 1999ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിനുള്ള സാധ്യതാ ലിസ്റ്റിലേക്ക് സെവാഗിനെ പരിഗണിക്കാനും കാരണമായി.

പാകിസ്താനെതിരേ കന്നി മല്‍സരം

പാകിസ്താനെതിരേ കന്നി മല്‍സരം

1999 ഏപ്രില്‍ ചിരവൈരികളായ പാകിസ്‌തെനതിരായ ഏകദിനത്തിലായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ വീരുവിന്റെ അരങ്ങേറ്റം. കരിയറിലെ ആദ്യത്തെ 11 മല്‍സരങ്ങളിലും മധ്യനിര ബാറ്റ്‌സ്മാനായാണ് അദ്ദേഹം കളിച്ചത്. 12ാമത്തെ മല്‍സരത്തിലാണ് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. 70 പന്തില്‍ സെഞ്ച്വറിയുമായി സെവാഗ് ഈ പ്രോമോഷന്‍ ആഘോഷിച്ചു.
2001 നവംബറില്‍ ബ്ലുംഫൊണ്ടെയ്‌നില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെവാഗ് ടെസ്റ്റിലും അരങ്ങേറി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 31 റണ്‍സും നേടി.

ടെസ്റ്റില്‍ ഓപ്പണര്‍

ടെസ്റ്റില്‍ ഓപ്പണര്‍

ടെസ്റ്റിലും തുടക്കത്തില്‍ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലായിരുന്നു അദ്ദേഹം ടെസ്റ്റില്‍ ആദ്യമായി ഓപ്പണറായി പരീക്ഷിക്കപ്പെട്ടത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 96 പന്തില്‍ 84ഉം ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റില്‍ 106ഉം റണ്‍സെടുത്ത് അദ്ദേഹം ഈ റോള്‍ തന്റെ പേരില്‍ ഭദ്രമാക്കുകയും ചെയ്തു.
മുള്‍ത്താനില്‍ പാകിസ്താനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചതോടെ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി വീരു മാറി. 309 റണ്‍സെടുത്ത അദ്ദേഹത്തിന്റെ മികവില്‍ ഇന്ത്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയവും നേടിയിരുന്നു.

ആറു ഡബിള്‍ സെഞ്ച്വറികള്‍

ആറു ഡബിള്‍ സെഞ്ച്വറികള്‍

ടെസ്റ്റില്‍ ആറും ഏകദിനത്തില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും സെവാഗിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റില്‍ ഏറ്റവുമധികം ഡബിള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരവും അദ്ദേഹമാണ്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഏഴു ഡബിളുകളുമായി ഒന്നാമത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ താരവും വീരുവാണ്. 104 ടെസ്റ്റുകളില്‍ നിന്നും 23 സെഞ്ച്വറികളും 32 ഫിഫ്റ്റികളുമടക്കം 8586 റണ്‍സ് സെവാഗ് നേടിയിട്ടുണ്ട്. 251 ഏകദിനങ്ങളില്‍ നിന്നും 15 സെഞ്ച്വറിയും 38 ഫിഫ്റ്റികളുമടക്കം 8273 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. 19 ടി20കളും കളിച്ച വീരു രണ്ടു ഫിഫ്റ്റികളോടെ 394 റണ്‍സുമെടുത്തിട്ടുണ്ട്.

Story first published: Tuesday, October 20, 2020, 13:16 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X