For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കിങ്' കോലി 32- കോലിയെ രാജാവാക്കിയ അഞ്ച് സൂപ്പര്‍ പ്രകടനങ്ങള്‍

മുംബൈ: ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ബാറ്റേന്തി കോലി ക്രീസിലിറങ്ങുമ്പോള്‍ കീഴടങ്ങാത്തതായി ഒരുനാടും ഒരു ബൗളറും ഇല്ല. പ്രതിഭകൊണ്ട് പ്രതിഭാസം തീര്‍ത്ത കോലി ആരാധക മനസില്‍ രാജാവായിട്ട് ഏറെ നാളുകളായി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ബാറ്റുകൊണ്ട് ഇത്രയും വിസ്മയിപ്പിച്ച മറ്റൊരു ഇന്ത്യന്‍ താരമില്ല. സച്ചിന്റെ ഒരിക്കലും തകര്‍ക്കപ്പെടില്ല എന്ന് വിശ്വസിക്കുന്ന റെക്കോഡുകള്‍ തകര്‍ക്കുമെന്ന് ആരാധകര്‍ കരുതുന്ന ഏക ബാറ്റ്‌സ്മാനും കോലിയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച് ഇന്ത്യന്‍ ടീമിലെത്തിയ കോലിയെ ആരാധക മനസില്‍ സൂപ്പര്‍ താരമാക്കിയ ചില പ്രകടനങ്ങളുണ്ട്. അതിലെ പ്രധാന അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


ശ്രീലങ്കയ്‌ക്കെതിരേ 133* റണ്‍സ്

ശ്രീലങ്കയ്‌ക്കെതിരേ 133* റണ്‍സ്

2012ലെ കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിലെ ശ്രീലങ്കയ്‌ക്കെതിരായ കോലിയുടെ പ്രകടനം ആരാധകര്‍ ഒരിക്കലും മറക്കില്ല. ഹോബര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയുടെ 321 റണ്‍സ് വിജയ ലക്ഷ്യത്തെ ഇന്ത്യ 36.4 ഓവറില്‍ മറികടന്നപ്പോള്‍ നിര്‍ണ്ണായകമായത് കോലിയുടെ പ്രകടനമായിരുന്നു. 86 പന്തുകള്‍ നേരിട്ട് പുറത്താവാതെ 133 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇതില്‍ 16 ഫോറും 2 സിക്‌സും ഉള്‍പ്പെടും. അന്ന് ശ്രീലങ്കയുടെ സൂപ്പര്‍ പേസര്‍ ലസിത് മലിംഗയുടെ ഒരോവറില്‍ 24 റണ്‍സ് നേടിയത് കോലിയുടെ പ്രതിഭയെ അടയാളപ്പെടുത്തുന്നു.

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ 183

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ 183

2012ലെ ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരെയാണ് കോലി തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വ്യക്തിഗത സ്‌കോര്‍ നേടിയത്. പാകിസ്താന്റെ 330 വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കുവേണ്ടി 148 പന്തില്‍ 183 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ 13 പന്തുകള്‍ ബാക്കി നിര്‍ത്തെ ആറ് വിക്കറ്റിന് ഇന്ത്യ ജയിക്കുകയും ചെയ്തു.

2016 ടി20 ലോകകപ്പ് 82*

2016 ടി20 ലോകകപ്പ് 82*

2016ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കോലി പുറത്താകാതെ നേടിയ 82 റണ്‍സ് ഇന്നും അദ്ദേഹത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സുകളിലൊന്നാണ്. 51 പന്തുകള്‍ നേരിട്ട് 9 ഫോറും 2 സിക്‌സുമാണ് കോലി പറത്തിയത്. ഓസ്‌ട്രേലിയയുടെ 161 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴായിരുന്നു കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. കോലി കളിയിലെ താരവുമായി.

ഇംഗ്ലണ്ട് ടെസ്റ്റ് 149

ഇംഗ്ലണ്ട് ടെസ്റ്റ് 149

2018ല്‍ ബ്രിമ്മിഹാമിനെതിരായ ഒന്നാം ടെസ്റ്റില്‍ കോലി നേടിയ 149 റണ്‍സും അദ്ദേഹത്തിന്റെ മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. ഇംഗ്ലണ്ടിലെ വേഗ മൈതാനത്ത് 225 പന്തുകള്‍ നേരിട്ട് 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് കോലി 149 റണ്‍സ് നേടിയത്. സഹതാരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും തകര്‍പ്പന്‍ ഇന്നിങ്‌സുമായി കോലി കൈയടി നേടി. മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടു.

2014 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 115,141

2014 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 115,141

അഡലെയ്ഡില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും കോലി സെഞ്ച്വറി നേടി. ആദ്യ ഇന്നിങ്‌സില്‍ കോലി 115 റണ്‍സാണ് നേടിയത്. 12 ഫോറാണ് കോലി ഈ ഇന്നിങ്‌സില്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 141 റണ്‍സും കോലി നേടി. 16 ഫോറും 1 സിക്‌സുമാണ് അദ്ദേഹം നേടിയത്. മത്സരത്തില്‍ 48 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോലിയുടെ പ്രകടനം ശ്രദ്ധേയമായി.

Story first published: Thursday, November 5, 2020, 13:24 [IST]
Other articles published on Nov 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+