ക്രിക്കറ്റിലെ ശിക്കാറിന് ഇരുപത്തെട്ട് കെട്ട്
ഇന്ത്യന്‍ ക്രിക്കറ്റിലെ ശിക്കാര്‍ - മീശ മേലോട്ട് പിരിച്ചുവെച്ച് ഓപ്പണിംഗില്‍ ബാറ്റിംഗിനിറങ്ങുന്ന ശിഖര്‍ ധവാന് ഒട്ടും അധികമാവില്ല ഈ വിളിപ്പേര്. ഫാസ്റ്റാവട്ടെ, സ്പിന്നാവട്ടെ ഒട്ടും ദയയില്ലാതെയാണ് ഈ ദില്ലിക്കാന്‍ ഇടങ്കയ്യന്‍ ബാറ്റ് വീശുക. ലൈനോ ലെംഗ്‌തോ ഒരല്‍പം പിഴച്ചാല്‍ തീര്‍ന്നു, നൊടിയിടയില്‍ പന്ത് അതിര്‍ത്തി കടക്കും, അതാണ് ധവാന്‍ സ്റ്റൈല്‍.
രണ്ടാം വരവില്‍ ഇന്ത്യയുടെ ഭാഗ്യമായി മാറിയ ശിഖര്‍ ധവാന് ഇരുപത്തെട്ട് തികയുകയാണ് വ്യാഴാഴ്ച. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 187 അടിച്ച് തുടങ്ങിയ ശിഖറിന്റെ രണ്ടാം കരിയര്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ സച്ചിനും ഗാംഗുലിയും സേവാഗും കഴിഞ്ഞ് ഇന്ത്യക്ക് കിട്ടാന്‍ പോകുന്ന മികച്ച ഓപ്പണറാകും ഇയാള്‍.
അടി, അടിയോടടി എന്ന മുദ്രാവാക്യമുയര്‍ത്തി വിജയകഥകള്‍ തുടരുന്ന ശിഖര്‍ ധവാന്റെ പിറന്നാള്‍ വിശേഷങ്ങളിലേക്ക്.

ഇരുപത്തെട്ട് കെട്ട്
ശിഖര്‍ ധവാന്‍ എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ പിറന്നാളാണ് ഡിസംബര്‍ 5 വ്യാഴാഴ്ച. 1985 ല്‍ ദില്ലിയിലായിരുന്നു ശിഖറിന്റെ ജനനം.

ശരിക്കും കെട്ട്
പാതി ഇംഗ്ലീഷുകാരിയും പാതി ബംഗാളിയുമായ ആയിഷ മുഖര്‍ജിയാണ് ശിഖര്‍ ധവാന്റെ പത്‌നി.

സെഞ്ചുറി വീരന്‍
അഞ്ച് ഏകദിന സെഞ്ചുറികളാണ് ഈ വര്‍ഷം ശിഖര്‍ ധവാന്‍ അടിച്ചെടുത്തത്.

വെടിക്കെട്ടാണ് ഹോബി
ഏത് സൈഡിലേക്കും അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള താരമാണ് ധവാന്‍. എന്നാലും ഇടങ്കയ്യന്മാരുടെ സ്വപ്‌നഭൂമിയായ ഓഫ് സൈഡാണ് ധവാനും പ്രിയം.

ചാമ്പ്യന്‍
ചാമ്പ്യന്‍സ് ട്രോഫിയിലാണ് ശിഖര്‍ തുടര്‍ച്ചയായ പ്രകടനങ്ങളോടെ വരവറിയിച്ചത്.

ഐ പി എല്‍
എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റനാണ് ശിഖര്‍ ധവാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications