വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാപ്പി ബര്‍ത്ത് ഡേ സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ: പതിനാറാമത്തെ വയസ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പാകിസ്താനിലേക്ക് വണ്ടി കയറിയതിന് ശേഷം, ക്രിക്കറ്റില്ലാത്ത ആദ്യ പിറന്നാളാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇത്തവണ. ക്രിക്കറ്റില്ല എന്ന് തീര്‍ത്തും പറഞ്ഞുകൂടാ, ഐ പി എല്ലിന്റെ ഏഴാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായി ടീമിനൊപ്പമുണ്ട് സച്ചിന്‍

എന്നാലും ക്രിക്കറ്റ് ഗ്രൗണ്ടില്‍ സച്ചിനെ കാണാനില്ല. ഇരുന്നൂറാം ടെസ്റ്റ് കളിച്ച് കഴിഞ്ഞ നവംബറിലാണ് സച്ചിന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞത്. ഏകദിനത്തില്‍ നിന്നും ട്വന്റി 20 യില്‍ നിന്നും സച്ചിന്‍ നേരത്തെ വിരമിച്ചിരുന്നു. ഐ പി എല്ലും കൂടി വിട്ടതോടെ സച്ചിന്‍ പൂര്‍ണമായും ക്രിക്കറ്റ് കളിയില്‍ നിന്നും മുക്തനായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിന്റ ആദ്യ പിറന്നാളാണ് ഇത്.

നാല്‍പത്തൊന്നാം പിറന്നാളാഘോഷിക്കുന്ന സച്ചിന്റെ വിശേഷങ്ങളിലേക്ക്

സച്ചിന്‍ അവതാരം

സച്ചിന്‍ അവതാരം

ക്രിക്കറ്റ് ആരാധകരുടെ ദൈവമായ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ 1973 ഏപ്രില്‍ 24 നാണ് മുംബൈയില്‍ പിറവിയെടുത്തത്. തെണ്ട്യ, ക്രിക്കറ്റിന്റെ ദൈവം, മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ മാസ്റ്റര്‍ എന്നിങ്ങനെ പോകുന്നു സച്ചിന്റെ ഇരട്ടപ്പേരുകള്‍

പിറന്നാള്‍ ആശംസകള്‍

പിറന്നാള്‍ ആശംസകള്‍

സച്ചിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ചിത്രം വരയ്ക്കുന്നു. സച്ചിന്റെ ചിത്രത്തിന് മുന്നില്‍ പച്ചക്കറി വില്‍ക്കുന്ന കച്ചവടക്കാരന്‍. ചിത്രം മൊറാദാബാദില്‍ നിന്നും

കുട്ടികളുടെ സച്ചിന്‍

കുട്ടികളുടെ സച്ചിന്‍

നാല്പത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ സച്ചിന് ആശംസകളുമായി സ്‌കൂള്‍ കുട്ടികള്‍

സകുടുംബം സച്ചിന്‍

സകുടുംബം സച്ചിന്‍

ഭാര്യ അഞ്ജലി, മകള്‍ സാറ, മകന്‍ അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം സച്ചിന്‍ ഗുജറാത്തിലെ സോമനാഥില്‍

 ഭാരതരത്‌നം

ഭാരതരത്‌നം

സച്ചിന് ഭാരതരത്‌ന പുരസ്‌കാരം കിട്ടിയത് ആഘോഷിക്കുന്ന കുട്ടികള്‍

പ്രിയമകള്‍ സാറ

പ്രിയമകള്‍ സാറ

സച്ചിന്റെ മൂത്ത മകള്‍ സാറ. മുംബൈ മാരത്തോണ്‍ ഓടുകയാണ് സാറ തെണ്ടുല്‍ക്കര്‍

അഞ്ജലി നല്ല പാതി

അഞ്ജലി നല്ല പാതി

ജീവിതത്തില്‍ ഏറ്റവും നല്ല പാര്‍ട്ണര്‍ഷിപ്പ് അഞ്ജലിക്കൊപ്പമായിരുന്നു എന്നാണ് സച്ചിന്‍ പറയുന്നത്. ദ്രാവിഡും ലക്ഷ്മണുമെല്ലാം വെറുതെ

സാറയും അര്‍ജുനും

സാറയും അര്‍ജുനും

സച്ചിന്റെ മക്കളായ സാറയും അര്‍ജുന്‍ തെണ്ടുല്‍ക്കറും

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ്

സച്ചിന്റെ ഒരു ഓട്ടോഗ്രാഫ് കൊതിക്കാത്തവരില്ല. സച്ചിന് വേണ്ടി കൂറ്റന്‍ ഓട്ടോഗ്രാഫില്‍ ഒപ്പിടുന്ന ആരാധകര്‍

ആദരം

ആദരം

സച്ചിനോടുള്ള ആദരസൂചകമായി ആരാധകര്‍ തയ്യാറാക്കിയ കൂറ്റന്‍ ക്രിക്കറ്റ് ബാറ്റും ബോളും

കഴിഞ്ഞു കളി,

കഴിഞ്ഞു കളി,

അവസാന ടെസ്റ്റ് മത്സരവും കളിച്ച് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തോട് വിട പറയുന്ന സച്ചിന്‍

Story first published: Thursday, April 24, 2014, 10:15 [IST]
Other articles published on Apr 24, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X