വിവിഎസ് ലക്ഷ്മണ് 40, വെരി വെരി സ്‌പെഷല്‍ ഇന്നിംഗ്‌സുകള്‍ കാണൂ...
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ വെരി വെരി സ്‌പെഷല്‍ ബാറ്റ്‌സ്മാന്‍ വി വി എസ് ലക്ഷ്മണിന് 40 തികഞ്ഞു. ഇന്ത്യ കണ്ട എക്കാലത്തെയും സ്റ്റൈലിഷ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു വി വി എസ്. വെങ്കിപ്പുറപ്പു വെങ്കിട സായി എന്നായിരുന്നില്ല വി വി എസ് എന്നതിന് ക്രിക്കറ്റ് ആരാധകരുടെ പൂര്‍ണരൂപം, അത് മേല്‍പ്പറഞ്ഞത് പോലെ വെരി വെരി സ്‌പെഷല്‍ എന്നായിരുന്നു, എല്ലാക്കാലത്തും.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ മിന്നുന്ന ഒരു അര്‍ദ്ധ സെഞ്ചുറി കാണണോ വി വി എസ് ലക്ഷ്മണിന്റെ ഒരു കവര്‍ ഡ്രൈവ് കാണണോ എന്ന് ചോദിച്ചാല്‍ കളി സ്‌നേഹികള്‍ ലക്ഷ്മണ്‍ മതി എന്ന് പറയും. അത്രയ്ക്കും നയനമനോഹരമാണ് ലക്ഷ്മണ്‍ കയ്യൊപ്പ് വെച്ച കവര്‍ ഡ്രൈവുകള്‍. ഈഡന്‍ ഗാര്‍ഡനിലെ 281 ഉം അഡിലെയ്ഡിലെ 148ഉം അടക്കം എത്രയെത്ര ഇന്നിംഗ്‌സുകള്‍.
തന്റെ ഇഷ്ട എതിരാളികളായ ഓസ്‌ട്രേലിയയ്ക്ക് എതിരെ വി വി എസിന്റെ മികച്ച ഇന്നിംഗ്‌സുകള്‍ കാണൂ

281, കൊല്‍ക്കത്ത Vs ഓസ്‌ട്രേലിയ
16 ടെസ്റ്റുകള്‍ ജയിച്ച് ലോകറെക്കോര്‍ഡിടാന്‍ വെമ്പി നില്‍ക്കുന്ന ഓസ്‌ട്രേലിയ. ഇന്ത്യ മൂന്നൂറോളം റണ്‍സിന് പിന്നിലായി ഫോളോ ഓണ്‍ ചെയ്യുന്ന ഇന്ത്യ. 2001 ല്‍ ലക്ഷ്മണ്‍ 281 റണ്‍സോടെ ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നു. 180 റണ്‍സോടെ കൂട്ടിന് ദ്രാവിഡും.

148, അഡലെയ്ഡ് Vs ഓസ്‌ട്രേലിയ
അന്ന ലോകത്തെ ഏറ്റവും മികച്ച ടീമായ ഓസ്‌ട്രേലിയ ആയിരുന്നു ലക്ഷ്മണിന്റെ ഇഷ്ടപ്പെട്ട എതിരാളികള്‍. 2003 ല്‍ ഒരിക്കല്‍ കൂടി ലക്ഷ്മണ്‍ ആ ഇഷ്ടം പുറത്തെടുത്തു. 148 റണ്‍സുകളുടെ രൂപത്തില്‍.

167 സിഡ്‌നി, Vs ഓസ്‌ട്രേലിയ
2000ത്തില്‍ സച്ചിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം തോറ്റ് തോറ്റ് തകര്‍ന്നു. സച്ചിന് കിട്ടിയ മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡും വി വി എസിന്റെ ഈ സെഞ്ചുറിയും മാത്രമാണ് ഇന്ത്യയ്ക്ക് ഓര്‍ക്കാനുണ്ടായിരുന്നത്.

200 നോട്ടൗട്ട് ദില്ലി, Vs ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയുടെ 2008 ലെ പര്യടനത്തില്‍ ലക്ഷ്മണ്‍ തന്റെ രണ്ടാമത്തെ ഇരട്ടസെഞ്ചുറിയും അടിച്ചു. 200 നോട്ടൗട്ട്.

178 sV സിഡ്‌നി, ഓസ്‌ട്രേലിയ
സച്ചിന്‍ തെണ്ടുല്‍ക്കര്‍ 241 റണ്‍സെടുത്ത സിഡ്‌നി ടെസ്റ്റില്‍ ലക്ഷ്മണ്‍ 178 റണ്‍സടിച്ചു. ഏഴ് വിക്കറ്റിന് 705 റണ്‍സായിരുന്നു അന്ന് ഇന്ത്യയുടെ സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications