ഹാപ്പി ബര്‍ത്ത്‌ഡേ: ഗംഭീര്‍ 34, ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ ഗൗതിക്ക്?
ടെസ്റ്റ്, ഏകദിനം, ട്വന്റി 20 - ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും സഹ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിന്റെ നിഴലിലായിരുന്നു ഗൗതം ഗംഭീര്‍. എന്നാല്‍ സേവാഗിന്റെ വെടിക്കെട്ടൊഴിഞ്ഞ ശേഷവും ഇന്ത്യയുടെ ഇന്നിംഗ്‌സുകള്‍ കെട്ടിപ്പെടുത്ത് ഗംഭീര്‍ തന്റെ ഭാഗം ഗംഭീരമാക്കി. സച്ചിന്‍ - ഗാംഗുലി സഖ്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു വീരേന്ദര്‍ സേവാഗ് - ഗൗതം ഗംഭീര്‍.
ക്യാപ്റ്റന്‍ എം എസ് ധോണിയുമായുള്ള അഭിപ്രായവ്യത്യാസവും തുടര്‍ച്ചയായ മോശം ഫോമുമാണ് ഗംഭീറിനെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയത്. അവസാന ഓവര്‍ വരെ കളി നീട്ടിക്കൊണ്ടുപോകുന്ന ധോണി ശൈലിയെ ഒരിക്കല്‍ ഗംഭീര്‍ പരസ്യമായി വിമര്‍ശിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ പ്രതാപകാലം കഴിയുമ്പോള്‍ ഗംഭീറിന് ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ.
ഒക്ടോബര്‍ 14 ബുധനാഴ്ച മുപ്പത്തിനാല് വയസ്സ് തികയുന്ന ഗൗതം ഗംഭീറിന് പിറന്നാള്‍ ആശംസകള്‍.

34 തികഞ്ഞ് ഗംഭീര്‍
1981 ഒക്ടോബര്‍ 14 ന് ദില്ലിയിലെ ഒരു ബിസിനസ് കുടുംബത്തിലായിരുന്നു ഗംഭീറിന്റെ ജനനം. എന്നാല്‍ കുടുംബത്തിന്റെ ബിസിനസ് താല്‍പര്യങ്ങളല്ല, ക്രിക്കറ്റായിരുന്നു കുഞ്ഞു ഗൗതിക്ക് പ്രിയം. പത്താം വയസ്സിലാണ് ഗംഭീര്‍ ക്രിക്കറ്റ് കാര്യമായി കളിച്ചുതുടങ്ങിയത്.

സേവാഗിന്റെ പാര്‍ട്ണര്‍
സച്ചിന്‍ വിരമിച്ചതിന് ശേഷമുള്ള ക്രിക്കറ്റ് വര്‍ഷങ്ങളില്‍ സേവാഗിന്റെ ഓപ്പണിംഗ് പാര്‍ട്ണറായിരുന്നു സേവാഗ്. രഞ്ജി ട്രോഫിയിലും ഇന്ത്യന്‍ ടീമിലും ഐ പി എല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും ഇവര്‍ ഓപ്പണര്‍മാരായി കളിച്ചിട്ടുണ്ട്.

നടാഷ ജെയ്ന്‍
2011 ഒക്ടോബറിലാണ് ഗൗതം ഗംഭീര്‍ നടാഷ ജെയ്‌നിനെ വിവാഹം ചെയ്തത്. ഗംഭീറിനെപ്പോലെ തന്നെ ബിസിനസ് കുടുംബമാണ് നടാഷയുടേതും. ഗുഡ്ഗാവില്‍ ജനിച്ച നടാഷ ലണ്ടനിലാണ് പഠിച്ചത്. ആസീന്‍ ഗംഭീറാണ് മകള്‍.

ലോക ഒന്നാം നമ്പര്‍
2009 ല്‍ ടെസ്റ്റ് റാങ്കിംഗില്‍ ലോകത്തെ ഒന്നാം നമ്പര്‍ താരമായി ഗംഭീര്‍. സുനില്‍ ഗാവ്‌സകറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍ എന്നാണ് വീരേന്ദര്‍ സേവാഗ് ഒരിക്കല്‍ ഗംഭീറിനെക്കുറിച്ച് പറഞ്ഞത്.

കൊല്‍ക്കത്തയിലേക്ക്
ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വിട്ട ഗംഭീര്‍ പോയത് കൊല്‍ക്കത്തയിലേക്കാണ്. ഗംഭീറിന്റെ ക്യാപ്റ്റന്‍സി കൊല്‍ക്കത്തയ്ക്ക് ബോണസായി. കൊല്‍ക്കത്തയെ ഐ പി എല്‍ ചാമ്പ്യന്മാരാക്കിയത് ഗംഭീറാണ്.

ലോകകപ്പ് ഫൈനലുകളിലെ താരം
2011 ലോകകപ്പില്‍ 97 റണ്‍സ്, 2007 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ അര്‍ധസെഞ്ചുറി - വലിയ മത്സരങ്ങളില്‍ പെര്‍ഫോം ചെയ്യുന്ന ബാറ്റ്‌സ്മാനാണ് ഗംഭീര്‍.

ടെസ്റ്റില്‍ കൃത്യം 100 ഇന്നിംഗ്‌സ്
56 ടെസ്റ്റുകളിലായി 100 ഇന്നിംഗ്‌സുകള്‍ ഗംഭീര്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 42.58 ശരാശരിയില്‍ 4046 റണ്‍സടിച്ചു. 9 സെഞ്ചുറിയും 21 ഫിഫ്റ്റിയും.

ഏകദിനത്തിലും സൂപ്പര്‍
ഏകദിനങ്ങളാണ് ഗംഭീര്‍ കൂടുതലും കളിച്ചത്. 147 ഏകദിനങ്ങളില്‍ നിന്നും 5238 റണ്‍സടിച്ചു. 11 സെഞ്ചുറിയുമുണ്ട്.

കുട്ടിക്രിക്കറ്റിലും
36 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 932 റണ്‍സ് ഗംഭീറിന്റെ പേരിലുണ്ട്. 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഓഫ് സൈഡ് ഷോട്ടുകള്‍
ഓഫ് സൈഡിലൂടെയുള്ള ഡ്രൈവുകളും ഫ്രണ്ട് ഫൂട്ട് ലോഫ്റ്റുമാണ് ഗംഭീറിന്റെ ഫേവറിറ്റ് ഷോട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications