വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രഹാനെ വേണ്ട, പകരമാര്? ഈ അഞ്ച് പേരില്‍ ഒരാള്‍

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചും പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാവാന്‍ സാധ്യതയുള്ള പരമ്പരയാണിത്. രവി ശാസ്ത്രിക്ക് കീഴില്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ നടത്തിയ ഗംഭീര പ്രകടനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായുണ്ട്. അതുകൊണ്ട് തന്നെ ദ്രാവിഡിന് ടീമിനെക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെപ്പിക്കേണ്ടത് അനിവാര്യമാണ്.

IND vs NZ: ഭാജിയുടെ കസേര ഇനി അശ്വിന്! അടുത്തത് കപില്‍, പക്ഷെ കുംബ്ലെയെ തൊടാനാവില്ലIND vs NZ: ഭാജിയുടെ കസേര ഇനി അശ്വിന്! അടുത്തത് കപില്‍, പക്ഷെ കുംബ്ലെയെ തൊടാനാവില്ല

1

ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ എളുപ്പമല്ല. പേസിനെയും ബൗണ്‍സിനെയും തുണക്കുന്ന പിച്ചില്‍ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ നന്നായിതന്നെ അധ്വാനിക്കേണ്ടി വരും. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ബാറ്റിങ്ങില്‍ ആശങ്കകളേറെ. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ തുടങ്ങിയ സൂപ്പര്‍ പേസര്‍മാരുള്ള ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ബാറ്റിങ് നിരയെ വിറപ്പിക്കുമെന്നുറപ്പ്.

Also Read: IND vs NZ: രഹാനെ മുംബൈയില്‍ കളിക്കും, ദൗര്‍ഭാഗ്യവശാല്‍ ശ്രേയസിന് പുറത്തിരിക്കേണ്ടി വരും- ലക്ഷ്മണ്‍

2

വിരാട് കോലി,ചേതേശ്വര്‍ പുജാര,രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ എന്നീ നാല് സീനിയര്‍ താരങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയുടെ ടെസ്റ്റിലെ കുതിപ്പ്. ഇതില്‍ രോഹിത്ത് നിലവില്‍ മികച്ച ഫോമിലാണ്. വിരാട് കോലിയും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. എന്നാല്‍ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും തീര്‍ത്തും നിരാശപ്പെടുത്തുന്നു. പുജാരയുടെ സമീപകാല ശരാശരി 30ന് മുകളിലാണ്. എന്നാല്‍ രഹാനെയുടേത് 20ത് മാത്രമാണ്.

Also Read: IND vs NZ: രണ്ടില്‍ ആരെ മാറ്റും? ഇന്ത്യക്കു തലവേദനയായി ശ്രേയസിന്റെ കിടിലന്‍ അരങ്ങേറ്റം

3

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പുജാരക്ക് അവസരം ലഭിച്ചാലും രഹാനെയെ പരിഗണിക്കാതിരിക്കുന്നതാവും ഇന്ത്യക്ക് നന്നാവുക. രഹാനെയെ മാറ്റിനിര്‍ത്തിയാല്‍ പകരമാരെന്നത് പ്രധാന ചോദ്യമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രഹാനെക്ക് പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ: ശുഭ്മാന്‍ ഗില്‍ തന്റെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതായുണ്ട്- ആകാശ് ചോപ്ര

ഹനുമ വിഹാരി

ഹനുമ വിഹാരി

ഇന്ത്യന്‍ ടീം വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് ഹനുമ വിഹാരി. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ തന്റെ ബാറ്റിങ് മികവ് തെളിയിച്ച താരമാണ് വിഹാരി. ഇന്ത്യ ടെസ്റ്റിലേക്ക് മാത്രം പരിഗണിക്കുന്ന താരത്തിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് വിഹാരിയെ പരിഗണിക്കാതെ ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്നില്‍ക്കണ്ട് ഇന്ത്യ എ ടീമിനൊപ്പമാണ് വിഹാരിയെ പരിഗണിച്ചിരിക്കുന്നത്. നിലയുറപ്പിച്ച് ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. കൗണ്ടി ക്രിക്കറ്റടക്കം കളിച്ചിട്ടുള്ള വിഹാരിയെ ഇന്ത്യക്ക് രഹാനെയുടെ പകരക്കാരനാക്കാവുന്നതാണ്.

12 ടെസ്റ്റുകളില്‍ നിന്ന് 32.84 ശരാശരിയില്‍ 624 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.ആന്ധ്രാപ്രദേശുകാരനായ താരം മധ്യനിരയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള വിഹാരിയെ ഇന്ത്യ രഹാനെയുടെ പകരക്കാരനാക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Also Read: IPL 2022: ധോണി കളിനിര്‍ത്തരുത്, ഒരു തവണ കൂടി സിഎസ്‌കെയ്ക്കായി കളിക്കണം- ഹര്‍ഷ ബോഗ്ലെ

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യ വൈകി ഉപയോഗിച്ച വജ്രായുധമാണ് ശ്രേയസ് അയ്യര്‍. ഇന്ത്യ മധ്യനിരയിലേക്ക് മികച്ചൊരു താരത്തെ അന്വേഷിക്കുമ്പോഴെല്ലാം ശ്രേയസ് അയ്യര്‍ തഴയപ്പെടുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിലും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് ശ്രേയസ്. മധ്യനിരയില്‍ അമിത പ്രതിരോധത്തിന് പോകാതെ റണ്‍സുയര്‍ത്താന്‍ ശ്രേയസിന് മികവുണ്ട്. വലിയ ഷോട്ടുകളും അനായാസം കളിക്കുന്നതോടൊപ്പം പേസിനെയും സ്പിന്നിനെയും ഒരുപോല നേരിടാനും മികവുണ്ട്.

Also Read: IND vs NZ: 'പുജാര എന്തിനാണ് ടീമില്‍', മോശം പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനം, രഹാനെക്കും പൊങ്കാല

6

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നേരത്തെ തന്നെ അരങ്ങേറ്റം കുറിക്കുകയും മികവ് കാട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ന്യൂസീലന്‍ഡ് പരമ്പരയിലൂടെയാണ് അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി നേടിയ ശ്രേയസ് രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുന്ന ഏക താരം ശ്രേയസ് അയ്യരാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ 54 ഇന്നിങ്‌സില്‍ നിന്ന് 52.18 ശരാശരിയില്‍ 4592 റണ്‍സ് ശ്രേയസിനുണ്ട്. 12 സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. പോസിറ്റീവ് ഷോട്ടുകള്‍ കളിക്കുന്ന ക്ലാസിക് ശൈലിയുള്ള ശ്രേയസിനെ രഹാനെയുടെ ഉത്തമ പകരക്കാരനെന്ന് തന്നെ വിളിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഐപിഎല്ലിലൂടെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കെത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 സ്‌പെഷ്യലിസ്റ്റായി പരിഗണിക്കപ്പെടുന്ന സൂര്യകുമാറിനെ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിലേക്ക് പരിഗണിച്ചിരുന്നു. കെ എല്‍ രാഹുലിന്റെ പകരക്കാരനായി ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമിലും സൂര്യകുമാറുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റത്തിനുള്ള അവസരം നല്‍കിയിട്ടില്ല. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള സൂര്യകുമാറിനെ മധ്യനിരയില്‍ രഹാനെക്ക് പകരക്കാരനാക്കാവുന്നതാണ്. ഭയമില്ലാതെ കളിക്കുന്നുവെന്നതാണ് സൂര്യയുടെ സവിശേഷത. ബൗളര്‍മാരുടെ മനോവീര്യം കെടുത്താല്‍ മിടുക്കനാണ്. മുംബൈക്കുവേണ്ടി 44.01 ശരാശരിയില്‍ 5325 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 14 സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന താരം തന്നെയാണ് സൂര്യകുമാര്‍.

Also Read: IPL 2022: അവസാന സീസണില്‍ ലക്ഷങ്ങള്‍ മാത്രം, ഇത്തവണ ഇവര്‍ കോടികള്‍ വാരും, അഞ്ച് പേരിതാ

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് വരുമ്പോള്‍ വഴി മാറിക്കൊടുക്കേണ്ട അവസ്ഥയിലാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. പരിക്കേറ്റവര്‍ക്ക് പകരക്കാരനായ ഓപ്പണറെന്ന നിലയില്‍ നിന്ന് മാറ്റി ഗില്ലിനെ മധ്യനിരയിലേക്ക് പരീക്ഷിക്കാവുന്നതാണ്. സ്‌കോര്‍ബോര്‍ഡുയര്‍ത്താന്‍ മിടുക്കുള്ള ഗില്‍ മധ്യനിരയില്‍ രഹാനെക്ക് പകരക്കാരനായാല്‍ റണ്ണൊഴുക്കിന്റെ വേഗം കൂടും.ഇത് ഇന്ത്യക്ക് ഗുണകരമായി മാറും. 22കാരനായ താരത്തിന്റെ മുന്നില്‍ ഇനിയും കരിയര്‍ മുന്നിലുണ്ട്.ഒമ്പത് ടെസ്റ്റില്‍ നിന്ന് 466 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും ഉള്‍പ്പെടും.

പ്രിയങ്ക് പാഞ്ചല്‍

പ്രിയങ്ക് പാഞ്ചല്‍

ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് പ്രിയങ്ക് പാഞ്ചല്‍. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതകൊണ്ട് അദ്ദേഹം വിസ്മയിപ്പിക്കുന്നു.31കാരനായ പ്രിയങ്കിന് അനുഭവസമ്പത്തിന്റെ പ്രശ്‌നമില്ല. 98 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 6891 റണ്‍സ് നേടിയിട്ടുണ്ട്. 45.63 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഇതില്‍ 24 സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Monday, November 29, 2021, 16:08 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X