Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവിലത് സംഭവിച്ചു; ഹനുമ വിഹാരി ഇന്ത്യന്‍ ടീമില്‍; ബാറ്റിങ് പരാജയങ്ങള്‍ക്ക് പരിഹാരമായേക്കും

ലണ്ടന്‍: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ നവതലമുറയിലെ ബാറ്റിങ് സെന്‍സേഷന്‍ ഹനുമ വിഹാരി ഇന്ത്യന്‍ ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റുകളിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന താരത്തിന് അഞ്ചാം ടെസ്റ്റില്‍ ഇതാദ്യമായി അവസരം നല്‍കി. ഇന്ത്യയുടെ 292-ാമത്തെ ടെസ്റ്റ് കളിക്കാരനായാണ് വിഹാരിയുടെ അരങ്ങേറ്റം. ഓവലില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് ക്യാപ് വിഹാരിക്ക് കൈമാറി.

hanuma-vihari

ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാര്‍ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ താളംകണ്ടെത്താനാകാതെ ഉഴറുന്ന അവസരത്തില്‍ ഹനുമ വിഹാരിയില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം തന്നെയാണ് താരത്തില്‍ പ്രതീക്ഷ പുലര്‍ത്താന്‍ കാരണം. 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 59.79 റണ്‍സിന്റെ ശരാശരിയില്‍ വിഹാരി 5,142 റണ്‍സ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും ഈ ഇരുപത്തിനാലുകാരന്‍ സ്വന്തമാക്കി.

മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും വിരാട് കോലിയേയും കവച്ചുവെക്കുന്നതാണ് വിഹാരിയുടെ ബാറ്റിങ് ശരാശരി. സ്മിത്തിന് 57.27ഉം കോലിക്ക് 54.55ഉം ആണ് ശരാശരി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് വിഹാരി അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നത്. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യ അവസരം നല്‍കി.

ആദ്യ നാലു ടെസ്റ്റുകളില്‍ മൂന്നും തോറ്റ ഇന്ത്യയ്ക്ക് ഇതിനകംതന്നെ പരമ്പര നഷ്ടമായതിനാലാണ് പുതുമുഖത്തിന് അവസരം നല്‍കിയത്. ഇംഗ്ലണ്ട് പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും ഇതാദ്യമായി ടെസ്റ്റില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നു. പരിചയസമ്പന്നരായ താരങ്ങള്‍ പരാജയപ്പെട്ട പിച്ചില്‍ വിഹാരിയെപ്പോലെ ഒരു യുവതാരം പിടിച്ചുനിന്നാല്‍ ഭാവിയിലും ഇന്ത്യന്‍ ടീമിലെ സ്ഥാനം സുരക്ഷിതമാകുമെന്നുറപ്പാണ്.

Story first published: Friday, September 7, 2018, 17:10 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+