For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി എന്ത്? ചൂണ്ടിക്കാട്ടി ഹനുമ വിഹാരി

സതാംപ്റ്റണ്‍: മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഇംഗ്ലണ്ടിലാണുള്ളത്. മൂന്നാം തീയ്യതി ലണ്ടനിലെത്തിയ ഇന്ത്യന്‍ ടീം അഞ്ച് ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാവും പരിശീലനം ആരംഭിക്കുക. ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ് ഇംഗ്ലണ്ടിലെ സാഹചര്യം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

മികച്ച പേസ്‌നിരയും സ്പിന്‍ നിരയുമുള്ളതിനാല്‍ ബൗളിങ് ഇന്ത്യക്ക് പ്രശ്‌നമാവില്ല. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം എത്രത്തോളം കടുപ്പമാവുമെന്നും മുന്നിലുള്ള പ്രധാന വെല്ലുവിളി എന്താവുമെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഹനുമ വിഹാരി.

hanumaviharitest

'ഇംഗ്ലണ്ടിലെ കാലാവസ്ഥ നിര്‍ണ്ണായക ഘടകമാവും.നല്ല വെയിലുള്ള കാലാവസ്ഥയായാല്‍ ബാറ്റിങ്ങിനെ അത് കൂടുതല്‍ എളുപ്പമാക്കും.എന്നാല്‍ മൂടിക്കെട്ടിയ കാലാവസ്ഥയായാല്‍ പന്ത് എല്ലാ ദിശയിലേക്കും ചലിക്കും. അതാണ് ഈ സീസണിലെ കൗണ്ടി ക്രിക്കറ്റില്‍ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി. തണുത്ത കാലാവസ്ഥയായാല്‍ പന്തിന്റെ ദിശ മനസിലാക്കുക പ്രയാസമാവും'-വിഹാരി ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഷോട്ട് തിരഞ്ഞെടുപ്പാണെന്നും വിഹാരി പറഞ്ഞു. 'ആദ്യം ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ ഡ്രൈവ് ഷോട്ടുകള്‍ കൂടുതല്‍ കളിക്കണമെന്നാണ് കരുതിയത്. ഇപ്പോള്‍ ഷോട്ട് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് കരുതുന്നത്. കൗണ്ടി ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സിന് ശേഷം ഞാന്‍ പഠിച്ചത് അല്‍പ്പം കൂടി വൈകി ഷോട്ട് കളിക്കണമെന്നാണ്. രണ്ടാം മത്സരത്തില്‍ എക്‌സസിനെതിരേ 30,50 എന്നിങ്ങനെ റണ്‍സ് നേടി. മികച്ച ബൗളിങ് കരുത്തുള്ള നിലവിലെ ചാമ്പ്യന്മാരായിരുന്നു അവര്‍. ഞാന്‍ നന്നായി ബാറ്റ് ചെയ്തുവെന്നാണ് കരുതുന്നത്. എന്നാല്‍ വലിയ സ്‌കോറിലേക്ക് മാറ്റാനായില്ല'-വിഹാരി പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് വിഹാരി. ഓസീസ് പര്യടനത്തില്‍ വിഹാരിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ പരിക്കേറ്റ താരം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കൗണ്ടിയില്‍ കളിച്ച് പരിചയസമ്പത്തുമായി തിരിച്ചെത്തുന്ന വിഹാരി ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ഇന്ത്യക്കായി 12 ടെസ്റ്റില്‍ നിന്ന് 624 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.24 ഐപിഎല്ലില്‍ നിന്ന് 284 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Saturday, June 5, 2021, 14:01 [IST]
Other articles published on Jun 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+