For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റ ടെസ്റ്റില്‍ തിളങ്ങി ഹനുമ വിഹാരി; ഇനി ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം കേമന്മാരുടെ പട്ടികയില്‍

ലണ്ടന്‍: ഇന്ത്യയുടെ പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്മാര്‍ മുട്ടുവിറച്ച ഇംഗ്ലണ്ടിലെ പിച്ചില്‍ അരങ്ങേറ്റത്തില്‍തന്നെ മികവു കാട്ടിയ ഹനുമ വിഹാരി ഇനി കേമന്മാരുടെ പട്ടികയില്‍. അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടിയ 26-ാമത്തെ ഇന്ത്യന്‍താരമാണ് ഇനി വിഹാരി. ആദ്യ ടെസ്റ്റില്‍ 54 റണ്‍സെടുത്ത് പുറത്തായെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സിന് കാര്യമായ പങ്കുവഹിക്കാന്‍ താരത്തിന് കഴിഞ്ഞു.

hanumavihari

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ തുടക്കത്തില്‍ പതറിയ താരം പുറത്താകലില്‍നിന്നും രണ്ടുതവണ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പീന്നീടങ്ങോട്ട് സ്പിന്നര്‍മാര്‍ക്കെതിരെ മികച്ചരീതിയില്‍ ബാറ്റേന്താന്‍ കഴിഞ്ഞതോടെ ജഡേജയ്‌ക്കൊപ്പം ഏഴാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സാധിച്ചു. പകരക്കാരനായെത്തി കേമന്മാര്‍ക്കൊപ്പം ഇടംപിടിച്ച വിഹാരിക്ക് ടെസ്റ്റ് ടീമില്‍ സ്ഥിരത നേടാന്‍ കഴിഞ്ഞേക്കും.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമായി ടീമിലെത്തിയ താരം ആറാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്. ടീം ബാറ്റിങ് തകര്‍ച്ച നേരിടുന്ന സന്ദര്‍ഭമായിരുന്നു അത്. ഇന്ത്യയുടെ സ്‌കോര്‍ 200 കടക്കില്ലെന്ന് ഒരുഘട്ടത്തില്‍ തോന്നിച്ചെങ്കിലും വിഹാരി ജഡേജയ്‌ക്കൊപ്പം ഉറച്ചുനിന്നതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിയര്‍ത്തു. 104 പന്തുകളില്‍നിന്നാണ് വിഹാരി 50 റണ്‍സ് തികച്ചത്.

ഹാര്‍ദിക് പാണ്ഡ്യയാണ് ഒടുവിലായി അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം. കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു പാണ്ഡ്യയുടെ പ്രകടനം. ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ച്വറി അര്‍ധശതകം നേടുന്ന മൂന്നാമത്തെ താരം കൂടിയായി വിഹാരി. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയുടെ 292-ാമത്തെ ടെസ്റ്റ് കളിക്കാരനായാണ് വിഹാരിയുടെ അരങ്ങേറ്റം. 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 59.79 റണ്‍സിന്റെ ശരാശരിയില്‍ വിഹാരി 5,142 റണ്‍സ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും ഈ ഇരുപത്തിനാലുകാരന്‍ സ്വന്തമാക്കി. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും വിരാട് കോലിയേയും കവച്ചുവെക്കുന്നതാണ് വിഹാരിയുടെ ബാറ്റിങ് ശരാശരി.

Story first published: Monday, September 10, 2018, 8:40 [IST]
Other articles published on Sep 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+