നാഗ്പൂര്‍: ഇറാനി കപ്പ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹനുമ വിഹാരി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന വിഹാരി തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികളുമായാണ് തിളങ്ങിയത്. ഇതാദ്യമായാണ് ഒരു കളിക്കാരന് ഇറാനി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ നേടുന്നത്. വിദര്‍ഭയ്ക്കെതിരെ വിഹാരി രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി.
ഡര്ബന് ടെസ്റ്റ്: ശ്രീലങ്കയ്ക്ക് മറുപടി നല്കി സൗത്ത് ആഫ്രിക്ക, മത്സരം വരുതിയില്‍
ആദ്യ ഇന്നിങ്സില്‍ 114 റണ്‍സ് നേടിയ വിഹാരി രണ്ടാം ഇന്നിങ്സില്‍ 180 റണ്‍സാണ് സ്വന്തമാക്കിയത്. വിഹാരിയുടെ ബാറ്റിങ് മികവില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇതോടെ വിദര്‍ഭയ്ക്ക് ജയിക്കാനായി 280 റണ്‍സാണ് വേണ്ടത്. റെസ്റ്റ് ഓഫ് ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 330 റണ്‍സെടുത്തിരുന്നു. വിദര്‍ഭ 425 റണ്‍സുമെടുത്തു.
ഇറാനി കപ്പിലെ ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയ വിഹാരി 2011ന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ബാറ്റ്സ്മാന് ആണ്. ശിഖര്‍ ധവാന് ആണ് അന്ന് ഈ നേട്ടം കൈവരിച്ചത്. അടുത്തിടെ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടിയ വിഹാരി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആഭ്യന്തരക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടെസ്റ്റ് ടീമില്‍ വീണ്ടും ഇടംപിടിക്കാന്‍ വിഹാരിക്ക് കഴിയും.