വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കിരീട സാധ്യത ആര്‍ക്ക്? ഡീണ്‍ ജോണ്‍സ് പറയുന്നു

സപ്തംബര്‍ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്

jones

ഐപിഎല്ലിന്റെ പുതിയ സീസണിന്റെ വേദിയും തിയ്യതിയും പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികകള്‍ക്കിടയില്‍ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ മുറുകിക്കഴിഞ്ഞു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയിലെ മൂന്നു വേദികളിലായി ഐപിഎല്‍ അരങ്ങേറുന്നത്. നേരത്തേ നവംബര്‍ എട്ടിനായിരിക്കും ഫൈനലെന്നായിരുന്നു സൂചനയെങ്കിലും ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ഇതു 10ലേക്കു മാറ്റുകയായിരുന്നു.

ടൂര്‍ണമെന്റിനെക്കുറിച്ചും ഏതു ടീമിനായിരിക്കും ഇവിടെ തിളങ്ങാന്‍ കഴിയുകയെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ഡീണ്‍ ജോണ്‍സ്. അവസാനമായി പാകിസ്താന്‍ സൂപ്പര്‍ ലീഗിലും കളി പറഞ്ഞ ജോണ്‍സ് ഐപിഎല്ലിലെയും കളിക്കളത്തിനു പുറത്തെ സ്ഥിരം സാന്നിധ്യമാണ്.

സ്പിന്‍ ബൗളിങ്

സ്പിന്‍ ബൗളിങ്

യുഎഇയിലെ പിച്ചുകള്‍ സപിന്‍ ബൗളിങിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും നന്നായി സ്പിന്‍ ബൗളിങിനെ നേരിടുന്നവരായിരിക്കും ഇത്തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തുകയെന്നുമാണ് ജോണ്‍സിന്റെ അഭിപ്രായം.
ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങി മൂന്നു ഗ്രൗണ്ടുകളിലും ഇത്തവണ ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കും. നേരത്തേ കോച്ചായും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കമന്റേറ്ററുമായെല്ലാം ഇവിടെ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിഗതപ്രകടനത്തിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. ഒരുപാട് മല്‍സരങ്ങള്‍ നടന്നിട്ടുള്ള വേദിയായതിനാല്‍ തന്നെ യുഎഇയിലെ പിച്ചുകള്‍ക്കു വേഗം കുറവായിരിക്കുമെന്നതാണ് എല്ലാ ടീമുകളെയും അലട്ടുന്ന പ്രധാന കാര്യം. എന്നാല്‍ ഇതു തികച്ചും സ്വാഭാവികമായ കാര്യമാണെന്നു ജോണ്‍സ് വിശദമാക്കി.

മൂന്നു സ്പിന്നര്‍മാരെ കളിപ്പിച്ചേക്കും

മൂന്നു സ്പിന്നര്‍മാരെ കളിപ്പിച്ചേക്കും

സ്പിന്‍ ബൗളിങിനെ പിന്തുണയ്ക്കുന്ന വേഗം കുറഞ്ഞ പിച്ചായതിനാല്‍ തന്നെ ഇത്തവണ ഐപിഎല്ലില്‍ ചില ടീമുകള്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ ബാറ്റിങിന് ഏറെ യോജിക്കുന്ന പിച്ചായിരിക്കും ഇവിടുത്തതേ്. എന്നാല്‍ ടൂര്‍ണമന്റ് പുരോഗമിക്കുന്തോറും പിച്ചിന്റെ വേഗം കുറഞ്ഞു വരുമെന്നും ജോണ്‍സ് വിലയിരുത്തി.
ടൂര്‍ണമെന്റ് നടക്കുന്ന യുഎഇയിലെ മൂന്നു ഗ്രൗണ്ടുകളും വ്യത്യസ്ത വലിപ്പമുള്ളവയാണ്. ഗ്രൗണ്ടിന്റെ യഥാര്‍ഥ വലിപ്പത്തില്‍ തന്നെ ഐപിഎല്‍ നടത്തണമെന്നും ബൗണ്ടറിയുടെ വലിപ്പം കുറയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നു ഗ്രൗണ്ടുകള്‍

മൂന്നു ഗ്രൗണ്ടുകള്‍

ഷാര്‍ജയിലേതാണ് യുഎഇയിലെ ചെറിയ ഗ്രൗണ്ട്. ദുബായ്, അബുദാബി എന്നീവിടങ്ങളിലേത് വലിയ ഗ്രൗണ്ടുകളാണ്. ബിസിസിഐ എങ്ങനെയാണ് ഈ ഗ്രൗണ്ടുകളുടെ വലിപ്പം ഐപിഎല്ലില്‍ ക്രമീകരിക്കുകയെന്നത് താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്.
ഗ്രൗണ്ടുകള്‍ അവയുടെ സ്വാഭാവിക വലിപ്പത്തില്‍ തന്നെ ഉപയോഗിക്കുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നത്. അബുദാബിയിലേത് വളരെ വലിയ ഗ്രൗണ്ടാണ്. അതുകൊണ്ടു തന്നെ ഇതു സ്പിന്നര്‍മാരെ സഹായിക്കും. ബാറ്റ്‌സ്മാര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ കൂടുതല്‍ റണ്‍സ് നേടേണ്ടതായി വരും. അതേസമയം, ഷാര്‍ജയില്‍ ചെറിയ ഗ്രൗണ്ടായതിനാല്‍ തന്നെ മിസ് ഹിറ്റുകള്‍ പോലും സിക്‌സറായി മാറാന്‍ സാധ്യതയേറെയാണ്.

ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും

ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും

യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലിന്റെയും റിഷഭ് പന്തിന്റെയും പ്രകടനമാണ് ഐപിഎല്ലില്‍ താന്‍ ഏറ്റവുമധികം ഉറ്റുനോക്കുന്നതെന്നു ജോണ്‍സ് വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഗില്‍ ഓപ്പണ്‍ ചെയ്യുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. ഇത്തവണ അതിനുള്ള അവസരം കൈവന്നിരിക്കുന്നുവെന്നാണ് കരുതുന്നത്. കെകെആര്‍ ഗില്ലിനെ മുന്‍നിരയില്‍ കളിപ്പിക്കേണ്ട സമയമാണിതെന്നും ജോണ്‍സ് അഭിപ്രായപ്പെട്ടു.
റിഷഭ് പന്ത് ഐപിഎല്ലില്‍ എങ്ങനെ കളിക്കുന്നുവെന്ന് കാണാനും ആഗ്രഹമുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനമല്ല താരം നടത്തിക്കൊണ്ടിരിക്കുന്നത്. ധോണി കളിക്കളത്തിലേക്കു മടങ്ങിയെത്തത് അറിഞ്ഞതിനാല്‍ പന്ത് എങ്ങനെ സമ്മര്‍ദ്ദത്തെ അതിജീവിക്കുമെന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ജോണ്‍സ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 4, 2020, 11:34 [IST]
Other articles published on Aug 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X