വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ബുംറയ്ക്കു വെറും രണ്ടോവര്‍, ഇതെന്ത് ക്യാപ്റ്റന്‍സി? - ആഞ്ഞടിച്ച് ഗംഭീര്‍

51 റണ്‍സിന് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോറ്റിരുന്നു

1
Gautam Gambhir hits out at Virat Kohli's Captaincy | Oneindia Malayalam

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ കൈവിട്ടതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കോലിയെ വിമര്‍ശിക്കാനുള്ള ഒരവസരവും പാഴാക്കാത്ത ഗംഭീര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. നേരത്തേ ഐപിഎല്ലില്‍ കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒരിക്കല്‍ക്കൂടി കിരീടം നേടാനാവാതെ പുറത്തായപ്പോഴും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന റണ്‍മഴ കണ്ട പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പൊരുതിനോക്കിയെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനം ഇന്ത്യക്കു ലക്ഷ്യം അപ്രാപ്യമാക്കുകയായിരുന്നു. 390 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരേണ്ടി വന്നപ്പോള്‍ തന്നെ ഇന്ത്യയുടെ ജയം അസാധ്യമായി മാറിയിരുന്നു.

ബുംറയ്ക്കു രണ്ടോവര്‍ മാത്രം?

ബുംറയ്ക്കു രണ്ടോവര്‍ മാത്രം?

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ കോലി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ബുംറയ്ക്കു എന്തുകൊണ്ടാണ് ന്യൂബോള്‍ കൊണ്ടാണ് രണ്ടോവര്‍ മാത്രം നല്‍കിയതെന്നു അദ്ദേഹം ചോദിക്കുന്നു.
സത്യസന്ധമായി പറയട്ടെ, എനിക്കു ഈ ക്യാപ്റ്റന്‍സി മനസ്സിലാവുന്നില്ല. ഇത്രയും ശക്തമായൊരു ബാറ്റിങ് ലൈനപ്പുള്ള ടീമിനെ പിടിച്ചുനിര്‍ത്താന്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതുണ്ട്. അങ്ങനെയുള്ളപപ്പോള്‍ നിങ്ങളുടെ പ്രീമിയം ബൗളര്‍ക്ക് എന്തുകൊണ്ട് രണ്ടോവര്‍ മാത്രം നല്‍കിയെന്നത് ആശ്ചര്യകരമാണ്. സാധാരണയായി ഏകദിനത്തില്‍ മൂന്നു സ്‌പെല്ലുകളാണ് ഒരു ബൗളര്‍ക്കു ലഭിക്കാറുള്ളത്. 4-3-3 എന്ന തരത്തിലായിരിക്കും ഇതെന്നും ഗംഭീര്‍ വിലയിരുത്തി.

വിശദീകരിക്കാന്‍ കഴിയുന്നില്ല

വിശദീകരിക്കാന്‍ കഴിയുന്നില്ല

ടീമിലെ പ്രീമിയം ഫാസ്റ്റ് ബൗളര്‍ക്കു രണ്ടോവര്‍ മാത്രം നല്‍കി പിന്‍വലിക്കുന്നത് എന്തു ക്യാപ്റ്റന്‍സിയാണെന്നു മനസ്സിലാവുന്നില്ല. ഈ ക്യാപ്റ്റന്‍സിയെക്കുറിച്ച് എനിക്കു വിശദീകരിക്കാനും സാധിക്കുന്നില്ല.
ഇതു ടി20 ക്രിക്കറ്റല്ല. എന്തുകൊണ്ടായിരിക്കാം കോലി ഇത്തരമൊരു അബദ്ധം കാണിച്ചതെന്നു മനസ്സിലാവുന്നില്ല. മോശം ക്യാപ്റ്റന്‍സിയെന്നു മാത്രമേ അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച് പറയാന്‍ സാധിക്കൂയെന്നും ഗംഭീര്‍ വ്യക്തമാക്കി.

ആറാം ബൗളര്‍

ആറാം ബൗളര്‍

വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരിലൊരാളെ കളിപ്പിച്ചാല്‍ ആറാം ബൗളറെന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കു കഴിയുമെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. സുന്ദര്‍, ദുബെ എന്നിവരിലൊരാളെ ഇന്ത്യ അടുത്ത മല്‍സരത്തില്‍ കളിപ്പിക്കണം. ഏകദിന ഫോര്‍മാറ്റില്‍ ഇവര്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ രണ്ടു പേരും ഏകദിന ടീമിന്റെ ഭാഗമല്ലെങ്കില്‍ അത് ടീം സെലക്ഷനിലെ വലിയ പിഴവ് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തലത്തില്‍ ഒരു താരത്തിന്റെ മികവ് മനസ്സിലാക്കണമെങ്കില്‍ അയാള്‍ക്കു അവസരം നല്‍കേണ്ടത് പ്രധാനമാണ്. ഈ ഓപ്ഷനുകള്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഉപയോഗിച്ചില്ലെങ്കില്‍ അത് ടീമിനു തന്നെയായിരിക്കും വലിയ നഷ്ടമായി മാറുകയെന്നു ഗംഭീര്‍ പറഞ്ഞു. ബുധനാഴ്ചയാണ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം. പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഈ മല്‍സരത്തില്‍ കളിക്കാനാവില്ല.

Story first published: Monday, November 30, 2020, 10:09 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X