Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാമില്‍ട്ടണ്‍ ടെസ്റ്റ്; റൂട്ടിനും ബേണ്‍സിനും സെഞ്ച്വറി, ഇംഗ്ലണ്ട് പൊരുതുന്നു

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചുവരുന്നു. ആദ്യ ഇന്നിങ്‌സ് തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം കരകയറിയ സന്ദര്‍ശകര്‍ മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ റോറി ബേണ്‍സിന്റേയും ക്യാപ്റ്റന്‍ ജോ റൂട്ടിന്റേയും സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 375 റണ്‍സാണെടുത്തത്.

മൂന്നാംദിനം 2 വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ഇംഗ്ലണ്ടിനെ റോറി ബേണ്‍സ്(101), ജോ റൂട്ട്(114) എന്നിവര്‍ ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ബേണ്‍സ് പുറത്തായതോടെ ഇംഗ്ലണ്ടിന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ സ്‌റ്റോക്ക്‌സ്(26) മാത്രമാണ് അല്‍പമെങ്കിലും പൊരുതിയത്. റൂട്ടിനൊപ്പം ഒലി പോപ്(4) ആണ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. ന്യൂസിലന്‍ഡിനായി ടിം സൗത്തി 2 വിക്കറ്റും മാറ്റ് ഹെന്‍ റി, നെയ്ല്‍ വാഗ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

Hamilton test; Joe Root, Rory Burns helps England

ന്യൂസിലന്‍ഡിനുവേണ്ടി ഒന്നാം ഇന്നിങ്‌സില്‍ ബിജെ വാള്‍ട്ടിങ്(55), ഡാരല്‍ മിച്ചല്‍(73), റോസ് ടെയ്‌ലര്‍(53), മിച്ചല്‍ സാന്റ്‌നര്‍(23), ടിം സൗത്തി(18), ഹെന്റി നിക്കോള്‍സ്(16) എന്നിവരാണ് കാര്യമായി റണ്‍സ് കണ്ടെത്തിയവര്‍. ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റ് കൈയ്യിലിരിക്കെ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനി 106 റണ്‍സ് കൂടിവേണം. സെഞ്ച്വറി നേടിയ ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

Story first published: Sunday, December 1, 2019, 16:50 [IST]
Other articles published on Dec 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+