വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാണ്ഡ്യയില്ലാതെ എന്ത് ടീം ഇന്ത്യ? തീര്‍ച്ചയായും വേണം... ഉറച്ച പിന്തുണയുമായി ധവാന്‍

സസ്‌പെന്‍ഷനിലാണ് ഹര്‍ദിക് പാണ്ഡ്യ

മെല്‍ബണ്‍: ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കു പിന്തുണയുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ചില മുന്‍ താരങ്ങളുമെല്ലാം പാണ്ഡ്യയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ടീമിലെ ഒരു താരം പാണ്ഡ്യക്കു പിന്തുണയുമായി രംഗത്തു വരുന്നത്.

1

ടീമിനെ സന്തുലിതമാക്കി നിലനിര്‍ത്താന്‍ പാണ്ഡ്യ കൂടിയേ തീരൂവെന്ന് ധവാന്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ താരമാണ് പാണ്ഡ്യ. ടീമിനെ സന്തുലിതമാക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധവാന്‍ വിശദമാക്കി. പാണ്ഡ്യയെപ്പോലെ തന്നെ ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ടാണ് കേദാര്‍ ജാദവ്. ജാദവിന്റെ ഓഫ് സ്പിന്‍ ബൗളിങ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ സമ്മാനിച്ചിട്ടുണ്ട്. ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചോഴെല്ലാം അദ്ദേഹം വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നതായും ധവാന്‍ പറഞ്ഞു.

ഓസീസിനെതിരേ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ലാത്ത യുവ പേസര്‍മാരായ ഖലീല്‍ അഹമ്മദിനെയും മുഹമ്മദ് സിറാജിനെയും ധവാന്‍ പിന്തുണച്ചു. ഇരുവരുടെയും ബൗളിങിനെക്കുറിച്ച് ആശങ്കകളില്ല. അവര്‍ ടീമിലെത്തിയിട്ടേയുള്ളൂ. വളരാന്‍ ഇനിുയം അവസരങ്ങളുണ്ട്. ഖലീലിനും സിറാജിനും ടീം പിന്തുണ നല്‍കുക തന്നെ ചെയ്യും. എങ്കില്‍ മാത്രമേ ഇരുവര്‍ക്കും കൂടുതല്‍ പഠിക്കാനാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 17, 2019, 17:41 [IST]
Other articles published on Jan 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X